പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ മരിച്ചു

പാലക്കാട് : ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തമിഴ്നാട് രാമേശ്വരം സ്വദേശി ശ്രീഗൗതം, നെയ്‌വേലി സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ കർപ്പകം കോളേജിലെ പത്തംഗ വിദ്യാർത്ഥി സംഘം അവധിക്കാലം ആഘോഷിക്കാനാണ് ചിറ്റൂരിലെത്തിയത്.

ഷണ്മുഖം കോസ്‌വേയുടെ സമീപമുള്ള ഓവുചാലിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട ശ്രീഗൗതത്തിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അരുൺ കുമാറിന്റെ മൃതദേഹം ചെക്ക്ഡാമിന് സമീപമുള്ള ഓവുചാലിൽ നിന്ന് കണ്ടെത്തിയത്.

Share Email
LATEST excelnclexrn
More Articles
Top