സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടു മാത്രമല്ല രണ്ട് ഐഡി കാര്‍ഡുകളും: ആരോപണവുമായി അനില്‍ അക്കര

സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടു മാത്രമല്ല രണ്ട്   ഐഡി കാര്‍ഡുകളും: ആരോപണവുമായി അനില്‍ അക്കര

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും ഇരട്ടവോട്ട് മാത്രമല്ല രണ്ട് തിരിച്ചറിയില്‍ കാര്‍ഡുകളുമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രണ്ട് വ്യത്യസ്ത വോട്ടര്‍ ഐഡി കാര്‍ഡുകളും ഇരുവരും കൈവശം വച്ചിരിക്കുന്നതായും ഇത് തെളിയിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു.’ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമേ നിയമപരമായി അനുവദിക്കാവു. രണ്ടാമത്തേത് കൈവശം വയ്ക്കുന്നത് തന്നെ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെയാണ് ഇത്തരമൊരു സംഭവം. അനില്‍ അക്കര തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ തൃശൂരില്‍ വോട്ട് ചേര്‍ക്കാന്‍ നല്‍കിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവര്‍ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വീതവും ഉണ്ട്.

ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമ കൈവശം വയ്ക്കാന്‍ പറ്റൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവര്‍ ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തില്‍ സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത്WLS 0136077എന്ന ഐഡി കാര്‍ഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാര്‍ഡ് നമ്പരിലും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ പട്ടികയില്‍ സുഭാഷിന്റെ വോട്ട് ചേര്‍ത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാര്‍ഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാര്‍ഡ് നമ്പരിലുമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇരുവര്‍ക്കും നിലവില്‍ കൊല്ലം കോര്‍പറേഷനിലും തിരുവനന്തപുരം കോര്‍പറേഷനിലും വോട്ട് ഉണ്ട്. തൃശൂരില്‍ ഇവര്‍ ഒരു തരത്തിലും സ്ഥിരതാമസക്കാരല്ല എന്ന് തെളിയിക്കുന്നതാണ് ഈ വിവരങ്ങള്‍. മാത്രമല്ല ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനം നടത്തിയ ഇരുവരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്.

നിയമപരമായി ഒരാള്‍ക്ക് ഒരു ഐഡി കാര്‍ഡ് മാത്രമാണ് കൈവശം വയ്ക്കാന്‍ കഴിയുന്നത്. രണ്ടാമത്തെ കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒരു കാര്‍ഡ് സമര്‍പ്പിച്ച് റദ്ദാക്കണം. ഇരട്ട കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, ബിജെപിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഇരട്ട ഐഡി കാര്‍ഡ് നിര്‍മിച്ച് ആയിരക്കണക്കിന് വോട്ടര്‍മാരെയാണ് ഇവര്‍ തൃശൂരിലെ പട്ടികയില്‍ തിരുകി കയറ്റിയിരിക്കുന്നത്.

””””””””””””””””””””””””

(തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് (EPIC – Electors Photo Identity Card) കൈവശം വെക്കുന്നത് കുറ്റകരമാണ്.നിയമപരമായ അടിസ്ഥാനങ്ങൾ

1. പ്രാതിനിധ്യം നിയമം, 1950 (Representation of the People Act, 1950)Sec. 17: ‘No person shall be entitled to be registered in the electoral roll for more than one constituency.’Sec. 18: ‘No person shall be entitled to be registered in the electoral roll more than once in any constituency.’- അതായത്, ഒരാള്‍ക്ക് ഒരു മണ്ഡലത്തിലും, ഒരു പട്ടികയിലും, ഒരേ സമയം രണ്ടു എന്‍ട്രികള്‍ ഉണ്ടാകാന്‍ പാടില്ല.

2. പ്രാതിനിധ്യം നിയമം, 1951 (Representation of the People Act, 1951)Sec. 31: തിരഞ്ഞെടുപ്പ് പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുകയോ ഒന്നിലധികം എന്‍ട്രികള്‍ ഉണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ (പരമാവധി 1 വര്‍ഷം) അല്ലെങ്കില്‍ പിഴ, അല്ലെങ്കില്‍ ഇരണ്ടും ലഭിക്കാം.

3. ഇന്ത്യന്‍ ശിക്ഷാനിയം (IPC, 1860) – തെറ്റായ വിവരങ്ങള്‍ നല്‍കി സര്‍ക്കാര്‍ രേഖകള്‍ സമ്പാദിക്കല്‍Sec. 419: Impersonation (താനല്ലാത്ത ആളായി രജിസ്റ്റര്‍ ചെയ്യുക) – 3 വര്‍ഷം വരെ തടവ്, പിഴ.Sec. 420: Cheating – 7 വര്‍ഷം വരെ തടവ്, പിഴ.Sec. 468 / 471: Forgery & Use of forged documents – 7 വര്‍ഷം വരെ തടവ്, പിഴ.ലളിതമായി പറഞ്ഞാല്‍ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമേ നിയമപരമായി കൈവശം വെക്കാന്‍ പാടുള്ളൂ.രണ്ടാമത്തെ കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒരു കാര്‍ഡ് സമര്‍പ്പിച്ച് റദ്ദാക്കണം.ഇരട്ട കാര്‍ഡുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതു ക്രിമിനല്‍ കുറ്റമാണ്, അറസ്റ്റ് പോലും സംഭവിക്കാം.)

Suresh Gopi’s brother and wife not only have double votes but also two ID cards: Anil Akkara alleges

Share Email
LATEST
Top