സന: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തതലാലിന്റെ സഹോദരന്‍ അറ്റോര്‍ണി ജനറലിനു കത്തു നല്കി. വധശിക്ഷ നടപ്പാക്കണമെന്നും മറ്റൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനേ മധ്യസ്ഥതയ്‌ക്കോ തയാറല്ലെന്നും സലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി പറഞ്ഞു.
ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും വേഗം തന്നെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. വീണ്ടും കത്ത് നല്കിയതോടെ നിമിഷപ്രിയയുടെ മോചന സാധ്യതകള്‍ക്കും മധ്യസ്ഥ സാധ്യതകള്‍ക്കും മങ്ങലേല്‍ക്കുന്ന സ്ഥിതിയാണ്.
നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്രം അത് തള്ളിയിരുന്നു. പ്രതിബന്ധങ്ങള്‍ എത്ര നീണ്ടതായാലും, എത്ര തീവ്രമായാലും മുന്നോട്ടു പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാട് ഉറച്ചതാണെന്നും മെഹദി ഫേസ് ബുക്കില്‍ കുറിച്ചു.
Talal's brother writes letter demanding immediate execution of Nimisha Priya