തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ടെലിവിഷൻ താരവുമായ മദൻ ബോബ് (കൃഷ്ണ മൂർത്തി) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 71 വയസായിരുന്നു. നൂറിലധികം സിനിമകളിൽ ഹാസ്യ, സ്വഭാവ നടനായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ഭ്രമരം സിനിമയിലാണ് മദൻ ബോബ് പ്രത്യക്ഷപ്പെട്ടത്.

സംഗീത വേദികളിലൂടെയാണ് അദ്ദേഹം കലാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ ഷോകളിൽ അവതാരകനും വിധി കർത്താവുമായും തിളങ്ങി. പിന്നാലെയാണ് സിനിമയിലേക്കെത്തിയത്.

തെനാലി, ഫ്രണ്ട്‌സ്, റെഡ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.

ചെന്നൈയിലെ വസതിയിൽ പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. സിനിമാ, ടെലിവിഷൻ മേഖലയിലെ പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

Tamil actor Madan Bob passes away

Share Email
LATEST
More Articles
Top