ന്യൂഡല്‍ഹി: തമിഴ്നാട് എംപിയുടെ മാല പാർലമെമെന്റിനു സമീപത്ത് വച്ച് കവർച്ച ചെയ്തു. പ്രഭാത നടത്തത്തിനിടെ . തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാലയാണ് മോ ഷ്ടാക്കൾ അപഹരിച്ചത്. ഡല്‍ഹി ചാണക്യപുരിയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം.
ഡിഎംകെ എംപി രാജാത്തിയ്‌ക്കൊപ്പം രാവിലെ 6.30 ഓടെ ആര്‍ സുധ പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴാണ് സംഭവം. തമിഴ്‌നാട് ഹൗസില്‍ നിന്ന് ഇറങ്ങിയ ഇരുവരും നടത്തം തുടരുന്നതിനിടെ എതിര്‍ ദിശയില്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ മാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു.
പിടിവലിയ്ക്കിടെ എംപിയുടെ കഴുത്തിന് പരിക്കേറ്റു.എംബസികളും സുപ്രധാന ഓഫീസുകളും സ്ഥിതിചെയ്യുന്ന ഡല്‍ഹിയിലെ ഏറ്റവും സുരക്ഷയുള്ള മേഖലയിലാണ് മോഷണം നടന്നത്.
പോളണ്ട് എംബസിക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. ദേശീയ തലസ്ഥാനത്ത് ഏറ്റവും സുരക്ഷയുടെ മേഖലയില്‍ ഉണ്ടായ മോഷണം വലിയ നാണക്കേട് ആണെന്ന് എം പി എം ആര്‍ സുധ പ്രതികരിച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.
വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ് എന്നും പൊലിസ് വ്യക്തമാക്കി.
Tamil Nadu MP’s necklace stolen near Parliament