പെന്തക്കോസ്തു സഭകളുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 15 മുതല്‍; സംയുക്ത സഭായോഗം 17 ന്

പെന്തക്കോസ്തു സഭകളുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 15 മുതല്‍; സംയുക്ത സഭായോഗം 17 ന്

ചിക്കാഗോ: ചിക്കാഗോയിലെ വിവിധ പെന്തക്കോസ്തു സഭകളുടെ സംയുക്ത പ്രവര്‍ത്തന വേദിയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷനും സംയുക്ത സഭായോഗവും ഓഗസ്റ്റ് 15 വെള്ളിയാഴ്ച മുതല്‍ 17 ഞായര്‍ വരെ നടക്കുമെന്ന് എഫ്പിസിസി കണ്‍വീനര്‍മാരായ ഡോക്ടര്‍ വില്ലി എബ്രഹാം പാസ്റ്റര്‍ തോമസ് യോഹന്നാന്‍ എന്നിവര്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് എബെനെസര്‍ പെന്തക്കോസ്ത് ചര്‍ച്ചില്‍ ആദ്യ സമ്മേളനം നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30നും ഞായറാഴ്ച രാവിലെ 8.45 നും ചിക്കാഗോ ഐപിസി സഭാ ഹാളിലാണ് മീറ്റിംഗുകള്‍ നടക്കുന്നത്. ഞായറാഴ്ച രാവിലെ നടക്കുന്ന സംയുക്ത സഭായോഗത്തില്‍ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ഡോ ക്രിസ് ജാക്‌സണ്‍ മുഖ്യാതിഥിയായിരിക്കും. ബ്രദര്‍ ബിനോയ് ചാക്കോയുടെ നേതൃത്വത്തില്‍ എഫ് പി സി സി യുടെയും സിസി എഫി ന്റെയും ഗായകസംഘം പ്രയ്സ ആന്‍ഡ് വര്‍ഷിപ്പിന് നേതൃത്വം നല്‍കും. ചിക്കാഗോ, കാനോഷ, വിസ്‌കോന്‍സിന്‍, ഇന്ത്യനാ ഭാഗങ്ങളിലുള്ള പെന്തക്കോസ്തു സഭകളിലെ വിശ്വാസികളും പാസ്റ്റര്‍മാരും പങ്കെടുക്കും.

The annual convention of Pentecostal churches begins on August 15, and the joint assembly meeting on the 17th.

വാര്‍ത്ത: കുര്യന്‍ ഫിലിപ്പ്

Share Email
Top