ബിഹാറിൽ മൂന്നു ലക്ഷം വോട്ടർമാർക്ക് നോട്ടീസ് നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; അനധികൃത കുടിയേറ്റക്കാരുടെ രേഖകളിൽ ക്രമക്കേട്

ബിഹാറിൽ മൂന്നു ലക്ഷം വോട്ടർമാർക്ക് നോട്ടീസ് നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; അനധികൃത കുടിയേറ്റക്കാരുടെ രേഖകളിൽ ക്രമക്കേട്

ന്യൂഡൽഹി: തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബിഹാറിലെ മൂന്നു ലക്ഷത്തിലധികം വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കുടിയേറിയവർക്കാണ് നോട്ടീസ് ലഭിച്ചത്. വോട്ടർപട്ടികയുടെ തീവ്ര പരിഷ്‌കരണ നടപടികളുടെ ഭാഗമായി ഇവരുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. അനധികൃത കുടിയേറ്റക്കാരുടെ പക്കൽ ആധാർ കാർഡ്, റേഷൻ കാർഡ്, താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ ഇന്ത്യയിലെ തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, മധുബനി, കിഷൻഗഞ്ച്, പൂർണിയ, കട്ടിഹാർ, അരാരിയ, സുപൗൽ എന്നീ ജില്ലകളിലാണ് ക്രമക്കേടുകൾ കൂടുതലായി കണ്ടെത്തിയത്. നോട്ടീസ് ലഭിച്ചവർ ഏഴു ദിവസത്തിനകം അധികാരികൾക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിൽ ഹർജി

ബിഹാറിലെ കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവർക്ക് എതിർപ്പ് അറിയിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) സുപ്രീം കോടതിയെ സമീപിച്ചു. സമയപരിധി സെപ്റ്റംബർ ഒന്നിൽനിന്ന് 15-ലേക്ക് നീട്ടണമെന്നാണ് ആർ.ജെ.ഡിയുടെ ആവശ്യം. വോട്ടർപട്ടികയിൽ ഇടം നൽകാൻ ആധാർ കാർഡ് സ്വീകരിക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന് ശേഷം അപേക്ഷ നൽകിയവരുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നാണ് ആർ.ജെ.ഡി.യുടെ വാദം. ഈ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

The Election Commission has issued notices to over 300,000 voters in Bihar due to discrepancies in their identification documents, with many suspected to be illegal immigrants.

Share Email
Top