റഷ്യ- യുക്രയിന്‍ സംഘര്‍ഷം: ത്രിരാഷ്ട്ര ചര്‍ച്ചയ്ക്ക് സമ്മതമറിയിച്ച് യുക്രയിന്‍

റഷ്യ- യുക്രയിന്‍ സംഘര്‍ഷം: ത്രിരാഷ്ട്ര ചര്‍ച്ചയ്ക്ക് സമ്മതമറിയിച്ച് യുക്രയിന്‍

വാഷിംഗ്ടണ്‍: റഷ്യയും യുക്രയിനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും റഷ്യയും യുക്രെയിനും തമ്മില്‍ സംയുക്തമായി ചര്‍ച്ച നടത്തുന്നതില്‍ തങ്ങള്‍ക്ക് സമ്മതമാണെന്നറിയിച്ച് യുക്രെയിന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുക്രയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി ഇക്കാര്യം അറിയിച്ചത്.

അമേരിക്ക- റഷ്യ ചര്‍ച്ചയ്ക്ക് പിന്നാലെ പ്രസിഡന്റ് ട്രംപ് സെലന്‍സിയുമായി ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചു. റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ അല്ല ക്ഷ്യമിടുന്നതെന്നും സ്ഥായിയായ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നു ചര്‍ച്ചയില്‍ അറിയിച്ചതായി ട്രംപ് യുക്രയിന്‍ പ്രസിഡന്റിനെ അറിയിച്ചു.

ഇതിനു പിന്നാലെയാണ് ട്രംപ് സെലന്‍സ്‌കിയുമായി ടെലഫോണില്‍ സംസാരിച്ചത്. ഒരുമണിക്കൂറോളം നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ പുടിനുമായുള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ട്രംപ് സെലന്‍സ്‌കിയുമായി പങ്കുവെച്ചു. ത്രിരാഷ്ട്ര ചര്‍ച്ചയ്ക്ക് തയാറെന്നും പരമാവധി സമാധാനത്തിനാണ് ശ്രമമെന്നും സെലന്‍സ്‌കി ട്വിറ്റര്‍ വഴി അറിയിച്ചു. അമേരിക്കന്‍ ഇടപെടല്‍ യുദ്ധം അവസാനിക്കാന്‍ ഇടയാകുമെന്നും കൂട്ടിച്ചേര്‍ത്തു.

The embattled Ukrainian leader also stressed the importance of European leaders being present ‘at every stage

Share Email
LATEST
Top