ശുഭാംശുവിന് ഇന്ന് രാജ്യത്തിന്റെ ആദരവ്: സ്വീകരണം പാര്‍ലമെന്റില്‍

ശുഭാംശുവിന് ഇന്ന് രാജ്യത്തിന്റെ ആദരവ്: സ്വീകരണം പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയ്ക്ക് ഇന്ന് രാജ്യത്തിന്റെ ആദരവ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റില്‍ എത്തുന്ന ശുഭാംശു ശുക്ലയെ എംപിമാരുടെ നേതൃത്വത്തില്‍ ആദരിക്കും. പാര്‍ലമെന്റില്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തും.

2047ല്‍ ഇന്ത്യ വികസിത ഭാരതമാകുക എന്ന നേട്ടത്തിലേക്ക് ബഹിരാകാശ ദൗത്യങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടാകും. ഈ മാസം 23ന് നടക്കുന്ന ദേശിയ ബഹിരാകാശ ദിനാഘോഷത്തില്‍ ശുഭാംശു ശുക്ല മുഖ്യാതിഥിയായി പങ്കെടുക്കും.

ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂണ്‍ 26-നാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ എത്തിയത്. ദൗത്യത്തിന്റെ ഭാഗമായി 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച ശേഷം ജൂലൈ 15 ന് അദ്ദേഹം തിരികെ എത്തി. തുടര്‍ന്ന് അമേരിക്കയില്‍ നിരീക്ഷണത്തിലായിരുന്ന ശുഭാംശു കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്.

The nation’s respect for Subhanshu today: Reception in Parliament

Share Email
Top