ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷം: രാജ്ഭവനിലെ ‘അറ്റ് ഹോം’ വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു

ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷം: രാജ്ഭവനിലെ ‘അറ്റ് ഹോം’ വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു

തിരുവനന്തപുരം∙ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജ്ഭവനിൽ സംഘടിപ്പിച്ച ‘അറ്റ് ഹോം’ വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. ക്ഷണമുണ്ടായിരുന്നിട്ടും സർക്കാരിലെ ആരും പരിപാടിയിൽ പങ്കെടുത്തില്ല. അതേസമയം, സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി വിരുന്നിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവും പരിപാടിക്ക് എത്തിയില്ല.

ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത വർധിച്ചുവരുന്നതിന്റെ സൂചനയായാണ് ഈ ബഹിഷ്കരണം വിലയിരുത്തപ്പെടുന്നത്. ‘വിഭജനഭീതി ദിനം’ ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശത്തിനെതിരെ സർക്കാർ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനുപുറമേ, രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച പരിപാടികളും മന്ത്രിമാർ ബഹിഷ്കരിച്ചിരുന്നു.

The rift between the Governor and the government is deepening: The Chief Minister and ministers boycotted the ‘At Home’ banquet at Raj Bhavan

Share Email
LATEST
Top