ഇസ്ലാമാബാദ്: പാകിസഥാനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നാല് മരണം. 64 പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്രഉ . രണ്ട് വ്യസ്തസംഭവങ്ങളിലായാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ആഘോഷത്തിനിടെയുണ്ടായ ഏരിയല്‍ വെടിവെപ്പിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. ജിയോ ന്യൂസാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏരിയല്‍ ഫയറിംഗ് ആണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
അസീസാബാദില്‍ ഒരു കുട്ടിയും കൊരാങിയില്‍ സ്റ്റീഫന്‍ എന്നയാളുമാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട മൂന്നാമനെ കുറിച്ചുള്ള വിവരങ്ങള്‍ വെൡവായിട്ടില്ല. പരിക്കേറ്റവരെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം കറാച്ചിയിലുടനീളം പുരോഗമിക്കുകയാണ്.
കൊരാങി, ല്യാരി, മെഹ്മൂദാബാദ്, അക്തര്‍ കോളനി, കെമാരി, ജാക്സണ്‍, ബാല്‍ദിയ, ഒറാങി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ ഏരിയല്‍ ഫയറിങ് ഉണ്ടായത്. പരിക്കേറ്റവരെ, ജിന്ന, അബ്ബാസി ഷഷീദ് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുലിസ്താന്‍-ഇ-ജൗഹറിലെ സ്വകാര്യ ആശുപത്രിയിലും ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന 20 പേരെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തു.
Three killed in shooting during Independence Day celebrations in Pakistan