ടെക്‌സാസ്: ഓസ്റ്റിനിലെ ടാര്‍ഗെറ്റ് സ്‌റ്റോറിനു പുറത്തുണ്ടായ വെടിവെയ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക 2. 15 ഓടെയാണ് പ്രതി വെടിവെയ്പ് നടത്തിയത്. വെടിവെയ്പിനു ശേഷം സമീപത്ത് പാര്‍ക്ക് ചെയതിരുന്ന കാര്‍ മോഷ്ടിച്ച് ഇയാള്‍ രക്ഷപെട്ടു.കാര്‍ ഉടമയ്ക്കും വെടിയേറ്റു.
പാര്‍ക്കിംഗ് സ്ഥലത്താണ് വെടിയേറ്റു മരിച്ച നിലയില്‍ മൂന്നുപേരെ കണ്ടെത്തിയത്. ടാര്‍ഗറ്റ് സറ്റോറിനു പുറത്താണ് വെടിവെയ്പ് ഉണ്ടായതെന്നു ഓസ്റ്റിന്‍ പോലീസ് മേധാവി ലിസ ഡേവിഡ് പറഞ്ഞു. 32 കാരനായ ആളാണ് ആക്രമണം നടത്തിയത്. ഇയാള്‍ ആക്രണണത്തിനു ശേഷം മോഷ്ടിച്ച കാറില്‍ രക്ഷപെടുന്നതിനിടെ ഈ കാര്‍ അപകത്തില്‍പ്പെട്ടു.
തുടര്‍ന്ന് സമീപത്തെ കാര്‍ ഷോറൂമില്‍ കയറി തോക്കു ചൂണ്ടി മറ്റൊരു കാര്‍ എടുത്ത് രക്ഷപെടുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന പോലീസ് സൗത്ത് ഓസ്റ്റിനില്‍ വെച്ച് പിടികൂടുകയായിരുന്നു, പ്രതിക്ക് മാനസീക പ്രശ്‌നം ഉള്ളതായി പോലീസ് വ്യക്തമാക്കി.
Three people, including a child, were killed Monday afternoon in a shooting outside a Target store