വളര്‍ത്തു നായയെ പിടിക്കാനായി പുലി വീട്ടിലേക്ക് ഓടിക്കയറി: അമ്മയും കുഞ്ഞും രക്ഷപെട്ടത് തലനാരിഴയ്ക്ക്

വളര്‍ത്തു നായയെ പിടിക്കാനായി പുലി വീട്ടിലേക്ക് ഓടിക്കയറി: അമ്മയും കുഞ്ഞും രക്ഷപെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: വളര്‍ത്തു നായയെ പിടിക്കാനായി പുലി വീട്ടിലേക്ക് ഓടിക്കയറി. വീട്ടിലുണ്ടായിരുന്ന അമ്മയും കുഞ്ഞും രക്ഷപെട്ടത് തലനാരിഴയ്ക്ക്. പത്തനംതിട്ട കോന്നിയിലാണ പുലി നായയയെ ഓടിച്ച് വീട്ടിലേക്ക് എത്തിച്ചത്. നായ ഓടിക്കയറുന്നതു കണ്ട് വീട്ടമ്മ വാതില്‍ അടച്ചതോടെയാണ് പുലിക്ക് വീട്ടിനുള്ളിലേക്ക് കയറാന്‍ കഴിയാതായതും അമ്മയും കുഞ്ഞും പുലിയുടെ ആക്രമണത്തില്‍ പെടാതെ രക്ഷപെട്ടതും.

വാതില്‍ അടച്ചതിനെ തുടര്‍ന്ന് നായയെ കിട്ടാതായതോടെ പുലി വാതില്‍ മാന്തിപ്പൊളിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ കഴിയാതെ വന്നതോടെ തിരികെപ്പോകുകയുമായിരുന്നു.പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കലഞ്ഞൂര്‍ തട്ടാക്കുടി പൂമരുതിക്കുഴിയിലാണ് വീട്ടിലേക്ക് പുലി ഓടിക്കയറിയത്. വീട്ടിലെ വളര്‍ത്തു നായയെ പിന്തുടര്‍ന്നാണ് പുലിയെത്തിയത്. വൈകീട്ട് മൂന്നരയോടെ പൂമരുതിക്കുഴി പൊന്‍മേലില്‍ രേഷ്മയുടെ വീട്ടിലാണ് സംഭവം.

മൂത്ത കുട്ടിയെ അങ്കണവാടിയില്‍ നിന്നു വിളിച്ചു കൊണ്ടുവരാനായി പോകാന്‍ സ തുടങ്ങുമ്പോഴാണ് പുലി വളര്‍ത്തുനായയെ ഓടിച്ച് പിന്നാലെ എത്തിയത്. നായ ആദ്യം അടുക്കളയിലേക്ക് കയറി. പിന്നീട് രേഷ്മയുടെ മുറിയിലേക്കും ഓടിക്കയറി. ഇതുകണ്ട് രേഷ്മ മുറിയുടെ കതക് അടയ്ക്കുകയായിരുന്നു. പുലി മടങ്ങിയതോടെ ഇവര്‍ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.
വിവരമറിഞ്ഞ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ആര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പുലിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

Tiger rushes into house to catch pet dog: Mother and cub barely escape

Share Email
Top