ന്യൂഡൽഹി: ഡൽഹിയിൽ ജനവാസ മേഖലയിൽ നിന്നും തെരുവ് നായ്ക്കളെ എട്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഈ വിധി പ്രസ്താവന
തെരുവു നായകളെ ഉടൻ പിടികൂടി അവയെ വന്ധീകരണം നടപ്പാക്കി പ്രത്യേക സ്ഥലങ്ങളിൽ മാറ്റി പാർപ്പിക്കണം. “ഇത്പൊതുജനങ്ങളുടെ ജീവസുരക്ഷയ്ക്കായുള്ള നടപടി യാണെന്നും മറ്റൊരു തരത്തിലുള്ള ഇടപെടലും ഇതിൽ ഉണ്ടാവരുതെന്നും
ജസ്റ്റീസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് ആർ. മഹാദേവനും ചേർന്ന ബെഞ്ച് നിർദേശിച്ചു. ഡൽഹി, നോയിഡ, ഗുരുഗ്രാം ഉൾപ്പെടെ എല്ലാ പ്രാദേശിക ഭരണകൂടങ്ങളും ഉടൻ തന്നെ തെരുവു നായയെ പിടികൂടാൻ തയ്യാറാകണം. പ്രത്യേകിച്ച് അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ അതിവേഗം നടപടികൾ ആരംഭിക്കണം ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനും ആവശ്യമെങ്കിൽ പ്രത്യേക സംവിധാനങ്ങൾ സൃഷ്‌ടിക്കാനും നിർദ്ദേശം നൽകി.
തെരുവുനായ പിടികൂടി അവയെ പ്രത്യേക സ്ഥലങ്ങളിൽ പാർപ്പിക്കണം. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കണം. പിടികൂടുന്ന ഒരു നായയെയും വീണ്ടും പുറത്തേക്ക് വിടരുതെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരത്തിൽ പിടികൂടുന്ന നായകളെ പാർപ്പിക്കാനായി പ്രത്യേക സജീകരണങ്ങൾ എട്ടാഴ്ചക്കുള്ളിൽ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു ഈ കേന്ദ്രങ്ങളിൽ സിസിടിവി നിയന്ത്രണവും വേണ്ടത്ര സ്റ്റാഫും ഉണ്ടായിരിക്കണമെന്നും വ്യക്തമാക്കി.
ഈ നടപടികൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭയം കൂടാതെ പുറത്തിറങ്ങി നടക്കുന്നതിനായാണെന്നു കോടതി വ്യക്തമാക്കി. ജൂലൈയിൽ ഡൽഹിയിൽ പേവിഷബാധ ഏറ്റു മരണം ഉണ്ടായ സാഹചര്യത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു തുടർനടപടികൾ കൈക്കൊള്ളുകയായിരുന്നു
Top court orders immediate capture of Delhi-NCR stray dogs,