കണ്ണൂര്‍: പരോളില്‍ നാട്ടിലിറങ്ങിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ പരോള്‍ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നു വീണ്ടും ജയിലിലടച്ചു. 15 ദിവസത്തെ പരോളിനായി പുറത്തിറങ്ങിയ കൊടി സുനി എല്ലാ ദിവസവും മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു.
എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് പരോള്‍ റദ്ദ് ചെയ്യുകയും തിരിച്ച് ജയിലില്‍ അടയ്ക്കുകയും ചെയ്തത്.കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് എത്തിച്ചത്.കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാന്‍ അവസരമൊരുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ മൂന്ന് സിവില്‍ പോലീസുകാരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തലശേരി കോടതിയില്‍ നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
TP murder case accused Kodi Suni jailed for violating parole conditions