റഷ്യയ്ക്ക് ഡൊണെറ്റ്‌സ്‌കില്‍ വിട്ടു നല്കണമെന്ന ആവശ്യം യുക്രയിനെ അറിയിച്ച് ട്രംപ്; നിരസിച്ച് സെലന്‍സ്‌കി

റഷ്യയ്ക്ക് ഡൊണെറ്റ്‌സ്‌കില്‍ വിട്ടു നല്കണമെന്ന ആവശ്യം യുക്രയിനെ അറിയിച്ച് ട്രംപ്;  നിരസിച്ച് സെലന്‍സ്‌കി

വാഷിംഗ്ടണ്‍: യുക്രെയിന്‍ കൈവശമുള്ള ഡൊണെറ്റ്‌സ്‌കില്‍ റഷ്യയ്ക്ക് വിട്ടുനല്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ആവശ്യം അമേരിക്ക യുക്രയിനെ അറിയിച്ചു. എന്നാല്‍ ഈ ആവശ്യം യുക്രെയിന്‍ നിഷേധിച്ചു.

യുക്രയിന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ ഇത്തരത്തിലുള്ള കരാറിന് തയാറാകണമെന്നും റഷ്യ ഒരു വലിയ ശക്തിയാണെന്നും ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടത്തിയ ട്രംപ് -പുടിന്‍ കൂടിക്കാഴ്ച്ചയില്‍ പുടിന്‍ പ്രധാനമായും മുന്നോട്ടുവെച്ചത് യുക്രയിന്‍ കൂടുതല്‍ ഭൂപ്രദേശം റഷ്യയ്ക്ക് വിട്ടുനല്കണമെന്നതായിരുന്നു.ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയുടെ കൂടുതല്‍ മേഖലയും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. വ്യവസായ മേഖലയായ ഡൊണെറ്റ്‌സ് റഷ്യയ്ക്ക് ഏറ്റവും താത്പര്യമുള്ള ഭൂപ്രദേശമാണ്.

Trump demands Ukraine hand over Donetsk to Russia; Zelensky rejects demand

Share Email
Top