വാഷിംഗ്ടണ്‍: സാമ്പത്തീക തട്ടിപ്പു കേസില്‍ അമേരിക്കന്‍ പ്രസിഡന്റിന് താത്കാലിക ആശ്വാസം. സാമ്പത്തീക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 500 മില്യണ്‍ ഡോളര്‍ പിഴ അടയ്ക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി റദ്ദാക്കിയതോടെയാണ് പ്രസിഡന്റിന് ആശ്വാസമായത്.
ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്. കേസ് റദ്ദാക്കിയപ്പോഴും ട്രംപിനെതിരേ രൂക്ഷമായ വിമര്‍ശനവും അപ്പീല്‍ കോടതി നടത്തിയിട്ടുണ്ട്. കുറ്റം നടന്നുവെന്നും എന്നാല്‍ ഈടാക്കിയ പിഴ വലിയ തുകയായതിലാണ് റദ്ദാക്കിയതെന്നും കോടതി പരാമര്‍ശം നടത്തി.
ട്രംപിന് അനുകൂലമായ അപ്പീല്‍ കോടതി വിധിക്കെതിരേ റിവ്യു ഹര്‍ജി നല്കുമെന്നു ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. കേസില്‍ താന്‍ പൂര്‍ണമായി വിജയിച്ചുവെന്നു ട്രംപ് പ്രതികരിച്ചു. ന്യൂയോര്‍ക്ക് കോടതി ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ശിക്ഷിച്ച നടപടിയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്.
Trump gets relief in fraud case: Appeals court overturns lower court ruling