ട്രംപ് -പുടിന്‍ കൂടിക്കാഴ്ച്ചയ്ക്ക് കളമൊരുങ്ങുന്നു: സൂചന നല്‍കിയത് ട്രംപ്

ട്രംപ് -പുടിന്‍ കൂടിക്കാഴ്ച്ചയ്ക്ക് കളമൊരുങ്ങുന്നു: സൂചന നല്‍കിയത് ട്രംപ്

വാഷിംഗ്ടണ്‍: മാസങ്ങളായി തുടരുന്ന റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തിന്റെ പേരില്‍ വഷളായ അമേരിയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും റഷ്യ- യുക്രയിൻ സംഘർഷം അവസാനിപ്പിക്കാനുമുള്ള നീക്കം ഫലപ്രദമെന്നു സൂചനകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വ്യക്തമാ ക്കിയിട്ടുള്ളത്.

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത കൂടിയതായി ട്രംപ് വാഷിംഗടണില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്നലെ മോസ്‌കോയിലെത്തി പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

പുടിനുമായി ഉടന്‍ ഒരു കൂടിക്കാഴ്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും സമാധാനം പുനസ്ഥാപിക്കാന്‍ പുടിന്‍ തയാറാണോ എന്നത് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.നിലവില്‍ എന്നാല്‍ ആഴ്ചകളോളം നീണ്ടുനിന്ന ചര്‍ച്ചകളുടെ ഫലം കാണുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.മോസ്‌കോയില്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സമാധാനം സംബന്ധിച്ച് വ്യക്തമായ ഉറപ്പ് സ്റ്റീവ് വിറ്റ്കോഫിനു പുടിന്‍ നല്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

Trump hints at Trump-Putin meeting

Share Email
LATEST
Top