വാഷിങ്ടൻ :പഗൽ ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഉണ്ടായ ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും അവകാ ശവാദവുമായി ട്രംപ്.
ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കിയതിനു പിന്നിൽ താനാണെന്ന് വീണ്ടും ട്രംപ് അവകാശവാദം ഉന്നയിച്ചു. സംഘർഷത്തിൽ ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്നു അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഏതു രാജ്യം, ഏതൊക്കെ വിമാനങ്ങൾ വെടിവച്ചിട്ടുവെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല.
പാക്കിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നു രണ്ടാഴ്‌ച മുൻപ് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി.സിങ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്ന് ട്രംപ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.
Trump makes another claim on Operation Sindhundhur