ട്രംപ്– പുട്ടിൻ ഉച്ചകോടിക്ക് തുടക്കം; റൂബിയോയും വിറ്റ്കോഫും പങ്കെടുക്കുന്നു, പുട്ടിനൊപ്പം വിദേശകാര്യ മന്ത്രിയും; അലാസ്‌കയിലേക്ക് ഉറ്റുനോക്കി ലോകം

ട്രംപ്– പുട്ടിൻ ഉച്ചകോടിക്ക് തുടക്കം; റൂബിയോയും വിറ്റ്കോഫും പങ്കെടുക്കുന്നു, പുട്ടിനൊപ്പം വിദേശകാര്യ മന്ത്രിയും; അലാസ്‌കയിലേക്ക് ഉറ്റുനോക്കി ലോകം

വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്‌ലാദിമിർ പുടിനും യുഎസ് സംസ്ഥാനമായ അലാസ്‌കയിലെത്തി.

ഇരുനേതാക്കളും പരസ്പരം ഹസ്തദാനം നൽകി. പിന്നീട് നേതാക്കൾ ഒരു കാറിൽ ചർച്ചകൾക്കായി പുറപ്പെട്ടു. ട്രംപിൻറെ കാറിലാണ് പുടിൻ യാത്ര ചെയ്തത്. സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെൻറ്, വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്, സിഐഎ ഡയറക്ടർ ജോൺ റാട്ക്ലിഫ് എന്നിവരുൾപ്പെടുന്നതാണ് ട്രംപിൻറെ സംഘം. പുടിനൊപ്പം വിദേശകാര്യമന്ത്രിയും ചർച്ചയ്‌ക്കെത്തിയിട്ടുണ്ട്.

അലാസ്‌കൻ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്‌റിച്ചാർഡ്‌സൺ (ജെബിഇആർ) വ്യോമത്താവളത്തിലെത്തിയാണ് ട്രംപ് പുതിനെ സ്വീകരിച്ചത്.

ഒരുകാലത്ത് റഷ്യയുടെ ഭാഗമായിരുന്ന, നിലവിൽ യുഎസ് സംസ്ഥാനമായ അലാസ്‌കയിലേക്ക് വാഷിങ്ടണിൽനിന്ന് ഏഴുമണിക്കൂർ യാത്രയുണ്ട്. ആറുവർഷത്തിനുശേഷമാണ് ട്രംപും പുതിനും നേരിൽ ചർച്ചനടത്തുന്നത്. റഷ്യയുടെ കര അതിർത്തിയിൽനിന്ന് ബെറിങ് കടലിടുക്കുവഴി അലാസ്‌കയിലേക്ക് 90 കിലോമീറ്റർ ദൂരമേയുള്ളൂ.

ചർച്ചയുടെ ഫലമെന്താകുമെന്നതിനെക്കുറിച്ച് റഷ്യ പ്രവചിക്കുന്നില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്‌റോവ് പറഞ്ഞു. പഴയസോവിയറ്റ് യൂണിയനെ അനുസ്മരിപ്പിച്ചുകൊണ്ട് ‘യുഎസ്എസ്ആർ’ എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ലാവ്‌റോവ് അലാസ്‌കയിൽ മാധ്യമങ്ങളെ കണ്ടത്. 1922 മുതൽ 1991 വരെ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുെ്രെകൻ. റഷ്യൻ സാമ്രാജ്യം വിപുലീകരിക്കുകയെന്ന പുതിന്റെ ‘ഗ്രേറ്റർ റഷ്യ’ അജൻഡയുമായി ചേർത്തുവായിക്കേണ്ട പ്രകോപനപരമായ സൂചനയാണിതെന്ന് വിലയിരുത്തലുണ്ട്. തങ്ങളുടെ നിലപാട് കൃത്യവും വ്യക്തവുമാണെന്നും അത് ചർച്ചയിൽ അവതരിപ്പിക്കുമെന്നും ലാവ്‌റോവ് പറഞ്ഞു. യുെ്രെകൻ യുദ്ധമവസാനിപ്പിക്കാൻ ഊർജസ്വലമായ ശ്രമമാണ് നടത്തുന്നതെന്നു പറഞ്ഞ് പുതിൻ ബുധനാഴ്ച ട്രംപിനെ പുകഴ്ത്തിയിരുന്നു.

പ്രതിനിധി സംഘാംഗങ്ങൾ

റഷ്യ

പുതിനൊപ്പം റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്‌റോവ്, പ്രതിരോധമന്ത്രി ആന്ദ്രേ ബെലോസോവ്, ധനമന്ത്രി ആന്റൺ സിലുവനോവ്, വിദേശനിക്ഷേപകാര്യങ്ങൾക്കുള്ള പുതിന്റെ ദൂതൻ കിറിൽ ദിമിത്രിയേവ്, പുതിന്റെ സഹായി യൂറി ഉഷകോവ് എന്നിവർ.

യുഎസ്

ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ, യുെ്രെകൻ, ഗാസ യുദ്ധങ്ങളിലെ സമാധാനശ്രമം നടത്തുന്ന ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വാണിജ്യസെക്രട്ടറി ഹൊവാർഡ് ലുട്‌നിക്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് തുടങ്ങിയവർ

Trump-Putin summit begins; Rubio and Witkoff attend, Putin is accompanied by the Foreign Minister; The world looks to Alaska

Share Email
LATEST
Top