ഇറാന്‍ ആക്രമണം പാളി’യെന്ന് പറഞ്ഞ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി തലവനെ പുറത്താക്കി ട്രംപ്

ഇറാന്‍ ആക്രമണം പാളി’യെന്ന് പറഞ്ഞ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി തലവനെ പുറത്താക്കി ട്രംപ്

യുഎസ് പ്രതിരോധവകുപ്പിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി ജനറൽ ജെഫ്രി ക്രൂസിനെ സർവീസിൽ നിന്ന് പുറത്താക്കി . വെള്ളിയാഴ്ച പ്രതിരോധസെക്രട്ടി പീറ്റ് ഹെഗ്‌സെത്താണ് ജനറലിനെ പുറത്താക്കിയതെന്ന് പ്രതിരോധവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ടാണ് വിവാദത്തിന് കാരണമായത്. ജനറൽ ജെഫ്രിയുടെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച ഈ റിപ്പോർട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ജൂണിൽ നടന്ന 12 ദിവസത്തെ ഇസ്രയേൽ–ഇറാൻ യുദ്ധത്തിനിടെ യുഎസ് നേരിട്ട് ഇടപെട്ട് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെയാണ് ട്രംപ് ഭരണകൂടം ജനറൽ ക്രൂസിനെ പുറത്താക്കിയത്.

Trump Sacks Defense Intelligence Agency Chief Who Reported ‘Iran Attack Failed’

Share Email
Top