ഫര്‍ണിച്ചറുകള്‍ക്ക് താരിഫ് ഈടാക്കല്‍ : 50 ദിവസത്തിനുള്ളില്‍ തീരുമാനമെന്ന് ട്രംപ്

ഫര്‍ണിച്ചറുകള്‍ക്ക് താരിഫ് ഈടാക്കല്‍ : 50 ദിവസത്തിനുള്ളില്‍ തീരുമാനമെന്ന് ട്രംപ്

വാഷിംഗ്ടൺ:  അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫര്‍ണിച്ചര്‍ സാധനങ്ങള്‍ക്ക് താരിഫ് ഈടാക്കാനുള്ള നീക്കം ആരംഭിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് 50 ദിവ സത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുമെന്നും തുടര്‍ നടപടികള്‍ അതിനു ശേഷം കൈക്കൊള്ളുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫര്‍ണിച്ചറുകള്‍ക്ക് നിലവില്‍ ചുമത്തുന്നതിനേക്കാള്‍ അധിക തീരുവ  പരിഗണനയിലാണെന്നും അമേരിക്കന്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഫര്‍ണിച്ചറുകളുടെ താരിഫ് നിരക്ക്  നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും രാജ്യത്തെ ഫര്‍ണിച്ചര്‍ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗമായി താരിഫ് പദ്ധതിയെ മാറ്റുമെന്നും ട്രംപ് പറഞ്ഞു.

ജൂലൈയിലെ കണക്കനുസരിച്ച്, ഫര്‍ണിച്ചര്‍, അനുബന്ധ  നിര്‍മ്മാണ മേഖലയില്‍ 340,000-ത്തിലധികം ആളുകളെയാണ്ജോലിക്കെടുത്തത്.അമേരിക്കയിലേക്ക്  ഫര്‍ണിച്ചര്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍  ചൈനയും വിയറ്റ്‌നാമുമാണ് . 2024-ല്‍ അമേരിക്ക 25.5 ബില്യണ്‍ ഡോളറിന്റെ ഫര്‍ണിച്ചറുകള്‍ ഇറക്കുമതി ചെയ്തു.

Trump says decision on furniture tariffs to be made within 50 days

Share Email
Top