വോട്ടു ചെയ്യണോ,  കൈയ്യിൽ വോട്ടേഴ്സ് ഐഡി കാർഡ് വേണം: എക്സിക്യൂട്ടീവ് ഓർഡർ ഇറക്കുമെന്ന് ട്രംപ്

വോട്ടു ചെയ്യണോ,  കൈയ്യിൽ വോട്ടേഴ്സ് ഐഡി കാർഡ് വേണം: എക്സിക്യൂട്ടീവ് ഓർഡർ ഇറക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ:  അമേരിക്കയിൽ വോട്ട് ചെയ്യണോ, ചെയ്യണമെങ്കിൽ ആ വോട്ടറുടെ  കൈവശം വോട്ടേഴ്സ് ഐ ഡി നിർബന്ധം. ഓരോ വോട്ടിനും ഐഡി നിർബന്ധമാക്കിയുള്ള  എക്സിക്യൂട്ടിവ് ഓർഡറിൽ താൻ ഒപ്പു വെയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപനം നടത്തി.   ഈ നിയമത്തിന് ഒരു ഇളവും ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപ് ശനിയാഴ്‌ച തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഗുരുതരമായ രോഗമുള്ളവർക്കും,  സൈനികർക്കും മാത്രമായി തപാൽ വോട്ടുകൾ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

2020-ൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് ജോ ബൈഡനോട് താൻ പരാജയപ്പെട്ടത് വ്യാപകമായ തട്ടിപ്പ് മൂലമാണെന്ന് വർഷങ്ങളായി ട്രംപ് ആരോപണം തുടരുകയാണ്. ഇതിനു പിന്നാലെയാണ് ഈ നീക്കം.

Trump says executive order to vote requires voter ID card

Share Email
Top