വാഷിംഗ്ടണ്‍: ചൈന തായ്‌വാനെ ആകമിക്കിലെന്നു തനിക്ക് ഉറപ്പു നല്കിയതായി അമേരിക്കന്‍ പ്രസഡിന്റ് ഡോണല്‍ഡ് ട്രംപ്. താന്‍ അമേരിക്കന്‍ പ്രസിഡന്റായുള്ള കാലം തായ്വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് തനിക്ക് ഉറപ്പ് നല്‍കിയതായി ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
രണ്ടാം വട്ടം പ്രസിഡന്റായി അധികാരത്തിലെത്തിയതിനു പിന്നാലെ കഴിഞ്ഞ ജൂണില്‍ ഷി ജിന്‍പിംഗുമായി ഫോണ്‍ സംഭാഷണം നടത്തി. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ ദ്വീപ് പിടിച്ചെടുക്കുമെന്ന് ചൈന അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചൈനീസ് അവവകാളവാദത്തെ തായ്‌വാന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
വാഷിംഗ്ടണിലെ ചൈനീസ് എംബസി തായ് വാനെ അമേരിക്ക- ചൈന ബന്ധങ്ങളിലെ ‘ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്നാണ് വിശേഷിപ്പിച്ചത്.
Trump says he has received assurances that China will not attack Taiwan