വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ച ഏറെ വിജയകരമായിരുന്നെന്നും പത്തില്‍ പത്തു മാര്‍ക്കാണ് നല്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നു നടന്ന ചര്‍ച്ച ഏറെ വിജയകരമായിരുന്നു. ഇനിയുള്ള മുന്നോട്ടു പോക്കിന് യുക്രയിന്‍ നിലപാട് ഏറ്റവും നിര്‍ണായകമാണ്. യുക്രെയ്ന്‍ കരാര്‍ അംഗീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കരാര്‍ നടപ്പാക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടേതാണ് . പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.
കൂടിക്കാഴ്ച്ചയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ക്ഷണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ക്ഷണിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയായിരുന്നു.
Trump says talks with Putin were 10 out of 10