അമേരിക്കന്‍ പതാക കത്തിച്ചാല്‍ അഴിക്കുള്ളിലാകും: ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

അമേരിക്കന്‍ പതാക കത്തിച്ചാല്‍ അഴിക്കുള്ളിലാകും: ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പതാക കത്തിച്ചാല്‍ ശക്തമായ ശിക്ഷ ലഭിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പതാക കത്തിക്കുന്നവരെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു പതാക കത്തിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കുന്ന ഉത്തരവിലാണ് ഒപ്പുവെച്ചത്.

അമേരിക്കന്‍ പതാക കത്തുക്കുന്നത്. ശിക്ഷാകരമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷം തടവ് അനുഭവിക്കേണ്ട കുറ്റമായാണ് ഇതിനെ കാണുന്നത്. നിലവില്‍ പ്രതിഷേധത്തിന്റെ ഭാഗമായി പതാക കത്തിക്കുന്നത് രാഷട്രീയ പ്രകടനമെന്ന വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇതിനാണ് മാറ്റം ഉണ്ടാകുന്നത്.

ടെക്‌സാസിലെ ഒരു കേസില്‍ 1989 ല്‍ ഉണ്ടായ വിധിപ്രസാതവനയെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് പുതിയ ഉത്തരവ് ഇറക്കിയത്. പതാക കത്തിക്കല്‍ കലാപാഹ്വാനനത്തിന് ഇടയാക്കുന്നുണ്ടെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കുന്നതാണ് ഉത്തരവ്

Trump signs order to punish those who burn American flags

Share Email
Top