ഗാസയില്‍ ആതുരാലയത്തിനു നേരെ നടന്ന ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി ട്രംപ്

ഗാസയില്‍ ആതുരാലയത്തിനു നേരെ നടന്ന ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി ട്രംപ്

വാഷിംഗ്ടണ്‍: ഗാസയിലെ ആതുരാലയത്തിനു നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നു ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. . ഇസ്രയേലിന്റെ ഈ ആക്രമണ്ത്തില്‍ തനിക്കു സന്തോഷമില്ലെന്നും ഇത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചു. ഗാസയില്‍ നടക്കുന്ന പേടിസ്വപ്‌നം നമുക്ക് അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

തെക്കന്‍ ഗാസയില്‍ അല്‍ നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകരടക്കം21 പേരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയുടെ നാലാം നിലയിലാണ് മിസൈല്‍ പതിച്ചത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി. അസോഷ്യേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടര്‍ മറിയം അബു ദഗ്ഗ, അല്‍ ജസീറയുടെ മുഹമ്മദ് സലാമ, റോയിട്ടേഴ്‌സിന്റെ ക്യാമറമാന്‍ ഹുസം അല്‍ മസ്റി, മുവാസ് അബു താഹ, അഹ്മദ് അബു അസീസ് എന്നിവരാണു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. റോയിട്ടേഴ്‌സ് ഫൊട്ടോഗ്രഫര്‍ ഹത്തം ഖലീദിനു പരുക്കേറ്റു.

ഗാസയിലേക്കുള്ള ഇസ്രയേല്‍ ആക്രമണത്തിനിടെ നിരവധി തവണ സൈനിക അതിക്രമവും നേരിട്ട ആശുപത്രിയാണിത്. റോയിട്ടേഴ്‌സിന്റെ ഹുസം മസ്‌റി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് ആദ്യ ആക്രമണമുണ്ടായത്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകരും മറ്റു മാധ്യമപ്രവര്‍ത്തകരും ഓടിയെത്തിയപ്പോള്‍ വീണ്ടും ആക്രമിച്ചു. രണ്ടാഴ്ച മുന്‍പ് അല്‍ ജസീറയുടെ അനസ് അല്‍ ഷെരീഫ് ഉള്‍പ്പെടെ നാലു മാധ്യമപ്രവര്‍ത്തകരും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Trump strongly condemns attack on hospital in Gaza

Share Email
Top