ഇന്ത്യയ്‌ക്കെതിരേയുള്ള ഉയര്‍ന്ന ചുങ്കത്തിന്റെ പിന്നില്‍ ട്രംപിന്റെ വ്യക്തി വിരോധമെന്നു  റിപ്പോര്‍ട്ട്

ഇന്ത്യയ്‌ക്കെതിരേയുള്ള ഉയര്‍ന്ന ചുങ്കത്തിന്റെ പിന്നില്‍ ട്രംപിന്റെ വ്യക്തി വിരോധമെന്നു  റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരേയുള്ള 50 ശതമാനം താരിഫ് ഈടാക്കലിനു പിന്നിലുള്ള പ്രധാന കാരണം ട്രംപിന്റെ വ്യക്തി വിരോധമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ധനകാര്യ സേവന കമ്പനിയായ ജെഫറീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയോടുള്ള വ്യക്തി വിദ്വേഷത്തിനു പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്  

ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപിന് ഇന്ത്യ അവസരം നല്കിയില്ലെന്നതാണ്. 50 ശമാനം തീരുവ പ്രാബല്യത്തില്‍ വന്നതോടെ അമേരിക്കയുടെ വ്യാപാര പങ്കാളികളില്‍ ഏറ്റവും ഉയര്‍ന്ന തീരുവ ഈടാക്കുന്ന ഒരു രാജ്യമായി  ഇന്ത്യയെ മാറ്റി.

പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുകയും അതിലൂടെ സമാധാനത്തിനുളള നൊബേല്‍ സമ്മാനത്തിനായുള്ള അദ്ദേഹത്തിന്റെ വാദം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചതുമാണ് ഇന്ത്യയുടെ മേലുള്ള യുഎസ് കുത്തനെയുള്ള തീരുവകള്‍ക്ക് പിന്നിലെ അടിസ്ഥാന കാരണമെന്ന്  യുഎസ് ധനകാര്യ സേവന കമ്പനിയുടെ റിപ്പോര്‍ട്ട് പറയുന്നു.

ട്രംപിന്റെ ഇത്തരത്തിലുള്ള ഒരു നീക്കത്തിലൂടെ ഇന്ത്യയുമായുള്ള ദീര്‍ഘകാല ബന്ധത്തിനാണ് കോട്ടം സംഭവിച്ചത്. കാശ്മീര്‍ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ അമേരിക്കന്‍ മധ്യസ്ഥതയെ ഇന്ത്യ തള്ളിക്കളഞ്ഞതിനേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Trump taking out his grudge on India, says Jefferies

Share Email
Top