യുദ്ധത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ റഷ്യക്ക് ഉപരോധങ്ങളേർപ്പെടുത്തും: റഷ്യക്ക് ഭീഷണിയുമായി ട്രംപ്

യുദ്ധത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ  പരിഹാരമുണ്ടാക്കിയില്ലെങ്കിൽ റഷ്യക്ക് ഉപരോധങ്ങളേർപ്പെടുത്തും: റഷ്യക്ക് ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ/കീവ്: യുക്രൈൻ യുദ്ധത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ സമാധാനപരമായ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ റഷ്യക്ക് ഉപരോധങ്ങളേർപ്പെടുത്തുമെന്ന ഭീഷണി പുതുക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ മാസം 15-ന് യുഎസിലെ അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഫലമുണ്ടാകാത്തതിൽ ട്രംപ് നിരാശനാണെന്നാണ് സൂചന.

“എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ പോകുകയാണ്. അതൊരു പ്രധാനപ്പെട്ട തീരുമാനമായിരിക്കും. വലിയ ഉപരോധങ്ങളോ ഉയർന്ന തീരുവയോ ആകാം. ഇതുരണ്ടുമുണ്ടാകാം” -ട്രംപ് പറഞ്ഞു.

യുക്രൈനിലെ യുഎസ് ഫാക്ടറിയിൽ ഈയാഴ്ച റഷ്യ നടത്തിയ ആക്രമണത്തിലെ അസന്തുഷ്ടി അദ്ദേഹം പ്രകടിപ്പിച്ചു. ആക്രമണത്തിൽ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.

അതേസമയം, പുതിനും താനുമായുള്ള കൂടിക്കാഴ്ച തടയാനുള്ള എല്ലാവിധ ശ്രമങ്ങളും റഷ്യയുടെ ഭാഗത്തുനിന്ന് നടക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. തങ്ങളുടെ കൂടിക്കാഴ്ചയിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാനാകൂവെന്നും പുതിനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സെലെൻസ്കി ആവർത്തിച്ചു.

അലാസ്കയിലെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ തിങ്കളാഴ്ച സെലെൻസ്കിയുമായി ട്രംപ് വൈറ്റ് ഹൗസിൽ ചർച്ചനടത്തിയിരുന്നു. പുതിൻ-സെലെൻസ്കി കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായും പറഞ്ഞിരുന്നു. എന്നാൽ, ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കുള്ള ഉടമ്പടി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്‌റോവിന്റെ പ്രതികരണം.

Trump threatens Russia with sanctions if war not resolved within two weeks

Share Email
Top