ബാള്‍ട്ടിമോറില്‍ സൈന്യത്തെ അയയ്ക്കുമെന്ന ഭീഷണിയുമായി ട്രംപ്

ബാള്‍ട്ടിമോറില്‍  സൈന്യത്തെ അയയ്ക്കുമെന്ന ഭീഷണിയുമായി ട്രംപ്

ലോസാഞ്ചലസിനും വാഷിംഗ്ടണ്‍ ഡി.സിക്കും പിന്നാലെ ബാള്‍ട്ടിമോറിലും സൈനീക വിന്യാസ നീക്കം

വാഷിംഗടണ്‍: ലോസാഞ്ചലസിനും വാഷിംഗ്ടണ്‍ ഡി.സിക്കും പിന്നാലെ ബാള്‍ട്ടിമോറിലും സൈന്യത്തെ വിന്യസിക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രതികരണം നടത്തിയത്. ബാള്‍ട്ടിമോറിലെ ക്രിമിനലുകളെ അമര്‍ച്ച ചെയ്യാന്‍ സൈന്യത്തെ വിന്യസിക്കുമെന്നാണ് ട്രംപ് കുറിച്ചത്.

ട്രംപിന്റെ പ്രസ്തവനയ്‌ക്കെതിരേ മേരിലാന്‍ഡ് ഗവര്‍ണര്‍ വസ്മൂര്‍ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ബാള്‍ട്ടിമോറില്‍ എത്തി അവിടുത്തെ .ജനങ്ങളുമായി സംവാദം നടത്താന്‍ പോലും തയാറാകാത്ത ട്രംപാണ് ഇപ്പോള്‍ ഇത്തരമൊരു പരാമര്‍ഷവുമായി രംഗത്തെത്തിയിരിക്കുന്നതെന്നു ഗവര്‍ണര്‍ പരിഹസിച്ചു..

ബാള്‍ട്ടിമോറില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊലപാതക നിരക്കില്‍ 24 ശതമാനം കുറവു വന്നതായും കുറ്റകൃത്യങ്ങള്‍ വന്‍ തോതില്‍ കുറഞ്ഞതായും ഗവര്‍ണര്‍ പ്രതികരിച്ചു. ട്രംപിനെ ബാള്‍ട്ടിമോറില്‍ നടക്കാന്‍ ക്ഷണിക്കുകയും, ആവശ്യമെങ്കില്‍ ഗോള്‍ഫ് കാര്‍ട്ട് ഒരുക്കാമെന്നും പരിഹാസത്തോടെ പറഞ്ഞു.1980കളിലെ ഭീഷണിപ്പെടുത്തല്‍ ഇപ്പോള്‍ നടപ്പാകില്ലെന്നും ഇപ്പോള്‍ നമുക്ക് ആവശ്യം സഹകരണമാണെന്നും മൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കഴിഞ്ഞ വര്‍ഷം തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കിയ ഫെഡറല്‍ ഫണ്ടുകളുടെ വിനിയോഗം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന ട്രംപിന്റെ പരാമര്‍ശം പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കമായി. അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയ ഫണ്ടിനെ കുറിച്ചുള്ള ഈ പിന്‍വലിക്കല്‍ ഭീഷണി ‘സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തി.

Trump threatens to send the military to Baltimore to ‘clean up’ crime

Share Email
Top