വാഷിംഗ്ടണ്‍: കുടിയേറ്റ വിരുദ്ധ നിലപാട് ട്രംപ് ഭരണകൂടം കൂടുതല്‍ ശക്തമാക്കിയതോടെ അമേരിക്കയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്നു റിപ്പോര്‍ട്ട്. നാഷ്ണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 മുതല്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവെന്നാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ അഞ്ചു മാസത്തിനുള്ളഇല്‍ 7.35 ലക്ഷം തൊഴിലാളികളുടെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.എച്ച്1ബി വിസകള്‍ പുതുക്കുന്നതിനുള്ള കാലതാമസവും കുടിയേറ്റ നടത്തില്‍ ട്രംപ് സ്വീകരിക്കുന്ന കര്‍ശന നിലപാടുകളുമാണ് കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം. ഭാവിയില്‍ ഇത് അമേരിക്കയുടെ പല മേഖലകളേയും പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തദ്ദേശീയരായവരുടെ തൊഴിലവസരങ്ങളില്‍ 1.99 മില്യണ്‍ വര്‍ധനവുണ്ടായപ്പോള്‍ കുടിയേറ്റക്കാരുടെ തൊഴിലവസരങ്ങളില്‍ 1.4 ശതമാനം കുറവുണ്ടായതായി കാണപ്പെടുന്നു.
2025 ജൂലൈയിലെ കണക്കു പ്രകാരം73,000 തൊഴിലവസരമാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ തൊട്ടു മുന്‍ മാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2,58,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായും കാണുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളോടുള്ള കടുത്ത നിലപാട് മൂലമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. വിദേശികള്‍ തങ്ങളുടെ തൊഴിലുകള്‍ തട്ടിയെടുക്കുന്നു എന്ന പ്രചാരണം ശക്തമായതോടെ കുടിയേറ്റ വിരുദ്ധ വികാരം വര്‍ധിച്ചതും തൊഴില്‍ നഷ്ടത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Trump’s anti-immigration policy: Huge drop in the number of foreign workers in the United States