ട്രംപ് ഇന്ത്യക്കു മേല്‍ താരിഫ് ചുമത്തിയത് മണ്ടന്‍ തീരുമാനം: സാമ്പത്തീക വിദഗ്ധന്‍ ജെഫ്രി സാക്‌സ്

ട്രംപ് ഇന്ത്യക്കു മേല്‍ താരിഫ് ചുമത്തിയത് മണ്ടന്‍ തീരുമാനം: സാമ്പത്തീക വിദഗ്ധന്‍ ജെഫ്രി സാക്‌സ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്കു മേല്‍ ചുമത്തിയ താരിഫ് നയം മണ്ടന്‍ തീരുമാനമെന്ന രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത സാമ്പത്തീക വിദഗ്ധന്‍ ജെഫ്രി സാക്‌സ്. അമേരിക്കയുടെ വിദേശ നയതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് അധിക തീരുവ നയത്തിലൂടെ ഉണ്ടാവുക. അമേരിക്കയുടെ തിരിച്ചടി തീരുവയില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യ- അമേരിക്ക നയതന്ത്ര ബന്ധമാണ് ഒറ്റയടിക്ക് ദുര്‍ബലപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായുള്ള വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കും ഇത് തിരിച്ചടിയുണ്ടാക്കുന്നതായിഎഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്‌സ് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ താരിഫ് സാമ്പത്തികമായി അമേരിക്കയ്ക്കും ദീര്‍ഘകാലത്തില്‍ ദോഷകരമാണ്.

താരിഫുകള്‍ യുഎസ് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതുമാണ്. അന്തിമ ഫലം രാഷ്ട്രീയ വ്യവസ്ഥയുടെ തകര്‍ച്ചയാണ്. നമുക്ക് ഒരു ഭരണഘടനയുണ്ട്. ഇവിടെ വ്യക്തിഭരണമല്ല. യുഎസ് അപ്പ്ലേറ്റ് കോടതിയില്‍ ഇപ്പോള്‍ ഒരു കേസ് ഉണ്ട് അതില്‍ ട്രംപ് ഈ താരിഫുകള്‍ ചുമത്തി നിയമം ലംഘിച്ചുവെന്ന് പറയുന്നുവെന്നും സാക്‌സ് കൂട്ടിച്ചേര്‍ത്തു.

Trump’s decision to impose tariffs on India was a stupid one: Economist Jeffrey Sachs

Share Email
Top