കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

കൊല്ലം: കൊല്ലം ഓയൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂര്‍ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്ത അഹ്‌സന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Two killed in Kollam road accident
Share Email
Top