കോഴിക്കോട്: കോഴിക്കോട് രണ്ടുപേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം. മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗബാധ.
താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നല്കി.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് . ഓമശ്ശേരി സ്വദേശിയായ കുഞ്ഞിനും 49 വയസ്സുള്ള ആള്‍ക്കും രോഗബാധ കണ്ടെത്തിയത്. ഇവര്‍ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടർന്ന് താമരശ്ശേരി പ്രദേശത്ത്, പൊതു കുളം, തോട് തുടങ്ങിയ ഇടങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Two more people in Kozhikode test positive for amoebic encephalitis