കാജികി ചുഴലിക്കാറ്റ് ഭീഷണി: വിയറ്റ്നാമിൽ അരലക്ഷം പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

കാജികി ചുഴലിക്കാറ്റ് ഭീഷണി: വിയറ്റ്നാമിൽ അരലക്ഷം പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ദക്ഷിണ ചൈന കടലിൽ രൂപംകൊണ്ട കാജികി ചുഴലിക്കാറ്റ് വിയറ്റ്നാമിന്റെ തീരപ്രദേശങ്ങളിൽ ഭീതിയുണർത്തുന്നു. മണിക്കൂറിൽ 166 കിലോമീറ്റർ വേഗത്തിൽ തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിനെ തുടർന്ന് അരലക്ഷം പേരെ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് സർക്കാർ. രക്ഷാപ്രവർത്തനങ്ങൾക്ക് 17,000-ത്തിലധികം സൈനികരും ലക്ഷക്കണക്കിന് അർധസൈനികരും വിന്യസിച്ചിട്ടുണ്ട്.

കനത്തമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം ജനജീവിതം താറുമാറായി. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് താൻഹോ, ക്വാൻബിഹ് വിമാനത്താവളങ്ങൾ അടച്ചിടുകയും, വിയറ്റ്നാം എയർലൈൻസ്, വിയറ്റ് എയർ തുടങ്ങിയ കമ്പനികൾ നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. കടലിലെ മത്സ്യബന്ധന ബോട്ടുകൾക്കും കപ്പലുകൾക്കും അടിയന്തരമായി തിരികെ എത്താൻ നിർദേശം നൽകി.

കഴിഞ്ഞ ഏഴ് മാസത്തിനിടെ ചുഴലിക്കാറ്റുകളിലും ദുരന്തങ്ങളിലും നൂറോളം പേർ ജീവൻ നഷ്ടപ്പെട്ടതായി കാർഷിക മന്ത്രാലയം അറിയിച്ചു. ഏറ്റവും ഒടുവിൽ യാഗി ചുഴലിക്കാറ്റ് 30-ത്തിലധികം പേരുടെ ജീവൻ കവർന്നിരുന്നു.

വിൻ നഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി ട്രാൻ ഹോങ് ഹ വ്യക്തമാക്കി.

കാജികി ചുഴലിക്കാറ്റ് ആദ്യം ചൈനയുടെ തെക്കൻ ഹൈനാൻ തീരത്ത് അടിച്ചുകയറി. അവിടെ നിന്നാണ് ഞായറാഴ്ച 20,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇപ്പോഴും ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്.

Typhoon Kajiki Threat: 50,000 People Relocated to Safe Zones in Vietnam

Share Email
More Articles
Top