വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നേരെ ചുമത്തിയ അധികച്ചുങ്കം ഈടാക്കല്‍ തത്കാലം വേണ്ടെന്ന് അമേരിക്ക. അല്‌സാകയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇത്തരത്തിലൊരു നിലപാട് മയപ്പെടുത്തി രംഗത്ത് വന്നത്.
മൂന്നു ആഴ്ച്ചയോളമാണ് അധികതീരുവയുടെ കാര്യത്തില്‍ ട്രംപ് ഇളവ്അനുവദിച്ചിരിക്കുന്നത്.ഇതിനുശേഷം വീണ്ടും നികുതി പരിഗണിക്കുമെന്ന സൂചനയും നല്കി.റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ പ്രഖ്യാപിച്ച തീരുവ പുനഃപരിശോധിക്കുമെന്ന സൂചനയും ട്രംപ് നല്കി.
തന്റെ തീരുവ ഭീഷണികള്‍ നല്‍കിയ സമ്മര്‍ദ്ദമാണ് റഷ്യയെ ചര്‍ച്ചകള്‍ക്ക് എത്തിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ തീരുവ 50 ശതമാനമായി ഉയര്‍ത്തുമെന്നു ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.ഈ മാസം 27 മുതല്‍ ഇത് നടപ്പാക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം
U.S. President Donald Trump said on Friday he does not need to immediately impose retaliatory tariffs on countries