യു.എ.ഇയുടെ ആണവ ഊർജ നേട്ടം: കാർബൺ കുറച്ച അലൂമിനിയം ലോകവിപണിയിൽ

യു.എ.ഇയുടെ ആണവ ഊർജ നേട്ടം: കാർബൺ കുറച്ച അലൂമിനിയം ലോകവിപണിയിൽ

കാർബൺ കുറഞ്ഞ വ്യവസായിക ഉൽപ്പന്നങ്ങളുടെ രംഗത്ത് ചരിത്രം കുറിച്ച് യു.എ.ഇ. ബറക്ക ആണവോർജ പ്ലാൻ്റിലെ വൈദ്യുതി ഉപയോഗിച്ച് കാർബൺ കുറഞ്ഞ അലൂമിനിയം നിർമിച്ച്​ നൽകി ചരിത്രം കുറിച്ച്​ യു.എ.ഇ . ‘മിനിമൽ’ എന്ന പേരിൽ വിപണിയിലെത്തുന്ന ഈ അലൂമിനിയം, പരിസ്ഥിതി സൗഹൃദമായ ശുദ്ധ ഊർജ ഉപയോഗത്തിന്റെ പുതിയ മാതൃകയാകുന്നതായി വിലയിരുത്തപ്പെടുന്നു.

എമിറേറ്റ്‌സ് ഗ്ലോബൽ അലൂമിനിയം (EGA)യും എമിറേറ്റ്‌സ് ആണവോർജ കമ്പനി (ENEC)യും ചേർന്നാണ് ഈ പദ്ധതി സാക്ഷാത്കരിച്ചത്. ആദ്യ ബാച്ച് ഉൽപ്പന്നങ്ങൾ ഈജിപ്തിലെ കാനെക്സ് അലൂമിനിയം കമ്പനിക്കാണ് വിതരണം ചെയ്തത്. ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിനും വ്യവസായ മേഖലയുടെ ഡീകാർബണൈസേഷനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇതിലൂടെ ശക്തിപെടുത്തലാണ് ലഭിക്കുന്നത്.
ആണവോർജത്തിന്റെ പരിസ്ഥിതി പ്രാധാന്യം

ആഗോള അലുമിനിയം വ്യവസായത്തിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഏകദേശം 60 ശതമാനവും ഉരുക്കലിനും ഉൽപാദനത്തിനുമായി ഉപയോഗിക്കുന്ന വൈദ്യുതി ഉത്പാദനത്തിലൂടെയാണ് ഉണ്ടാകുന്നത്. എന്നാല്‍ ബറക്ക പ്ലാന്റ് ഉപയോഗിക്കുന്ന ആണവോർജം ശുദ്ധമായ ഊർജം നിരന്തരമായി ലഭ്യമാക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും ചെറുക്കാനുള്ള ശ്രമങ്ങളിൽ യു.എ.ഇയ്ക്ക് ഇത് വലിയ ചുവടുവയ്പാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
2040ൽ മൂന്നു മടങ്ങ് ആവശ്യം; ലക്ഷ്യം ആഗോള നേട്ടം

2040ഓടെ കാർബൺ കുറഞ്ഞ അലൂമിനിയത്തിന്‍റെ ആഗോള ആവശ്യകത മൂന്നിരട്ടിയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അബ്‌ദുന്നാസിർ ബിൻ കൽബാൻ വ്യക്തമാക്കി. ഈ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ എമിറേറ്റ്‌സ് ഗ്ലോബൽ അലൂമിനിയം ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

2024 സെപ്റ്റംബറിൽ വാണിജ്യോദ്യോഗികമായി പ്രവർത്തനം ആരംഭിച്ച ബറക്ക പ്ലാൻറ്, ഇനി മുതൽ യു.എ.ഇയുടെ വ്യവസായ വികസന തന്ത്രങ്ങളിൽ പ്രധാനം പങ്കുവഹിക്കുമെന്ന് വ്യക്തമാകുന്നു. രാജ്യത്തെ വ്യവസായ മേഖലയെ പൂര്‍ണമായും ഡീകാർബണൈസ് ചെയ്യുന്നതിനുള്ള പ്രഥമ ചുവടുവയ്പായി ഈ നീക്കം നിരീക്ഷിക്കപ്പെടുന്നു.

UAE’s Nuclear Energy Milestone: Low-Carbon Aluminium Enters Global Market

Share Email
LATEST
Top