വീണ്ടും അടിയന്തിര ലാൻഡിങ് നടത്തി യു കെ യുദ്ധ വിമാനം എഫ്35 ബി; ഇത്തവണ ജപ്പാനിൽ

വീണ്ടും അടിയന്തിര ലാൻഡിങ് നടത്തി യു കെ യുദ്ധ വിമാനം എഫ്35 ബി; ഇത്തവണ ജപ്പാനിൽ

ലണ്ടൻ: യു കെ റോയൽ എയർഫോഴ്സിലെ യുദ്ധ വിമാനം എഫ്35 ബി സാങ്കേതിക തകരാറിനെ തുടർന്ന് ജപ്പാനിലെ കഗോഷിമയിൽ അടിയന്തിര ലാൻഡിങ് നടത്തി. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ പറക്കലിനിടെ സാങ്കേതിക തകരാറുണ്ടായി ജെറ്റ് ലാൻഡിങ് നടത്തുന്നത്.

ജൂൺ14ന് യു.കെയിൽ നിന്ന് ആസ്ട്രേലിയയിലേക്ക് പറക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈഡ്രോളിക് തകരാറിനെ തുടർന്ന് വിമാനം ലാൻഡിങ് നടത്തിയിരുന്നു. ഒരു മാസത്തോളം വിമാനത്താവളത്തിൽ തങ്ങിയ ശേഷം യു.കെയിൽ നിന്ന് വിദഗ്ദർ എത്തി തകരാർ പരിഹരിച്ച ശേഷമാണ് തിരികെ പറന്നത്.

നിലവിൽ ഇൻഡോ-പസിഫിക് മേഖലയിൽ പ്രവർത്തിക്കുന്ന ജെറ്റ് അടുത്തിടെ ഇന്ത്യൻ നേവിയുമായി ചേർന്ന് സംയുക്ത വ്യോമാഭ്യാസത്തിലേർപ്പെട്ടിരുന്നു.

UK F35B fighter jet makes emergency landing again; this time in Japan

Share Email
LATEST
Top