ശമനമില്ലാതെ യുക്രയിന്‍ -റഷ്യന്‍ പോരാട്ടം: ഇന്നലെ കൊല്ലപ്പെട്ടത് ആറുവയസുകാരന്‍ ഉള്‍പ്പെടെ 16 പേര്‍

ശമനമില്ലാതെ യുക്രയിന്‍ -റഷ്യന്‍ പോരാട്ടം: ഇന്നലെ കൊല്ലപ്പെട്ടത് ആറുവയസുകാരന്‍ ഉള്‍പ്പെടെ 16 പേര്‍

കീവ് : റഷ്യയും യുക്രയിനും തമ്മിലുള്ള പോരാട്ടത്തിന് അറുതിയാവുന്നില്ല. ഇന്നലെ യുക്രെയിന്‍ അധീന മേഖലയില്‍ റഷ്യ നടത്തിയ . മിസൈല്‍ ആക്രമണത്തില്‍ ആറു വയസുകാരനായ കുട്ടി ഉള്‍പ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്.16 കുട്ടികളടക്കം 155 പേര്‍ക്ക് പരുക്കേറ്റു.

മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഇവയ്ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.
യുക്രയിനിലെ കീവിലാണ് രൂക്ഷമായ ആക്രമണം നടത്തിയത്. ഇവിടെ 27 കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. ആതുരാലയങ്ങളും സ്‌കൂളുകളും വീടുകളും ആക്രമണത്തില്‍ തകര്‍ന്നു.

റഷ്യ 309 ഡ്രോണുകളും എട്ടു മിസൈലുകളും വര്‍ഷിച്ചതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. റഷ്യ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പൊന്നും റഷ്യ കാര്യമായി എടുക്കുന്നില്ല.

Ukraine-Russia conflict continues without end: 16 people, including a six-year-old, were killed yesterday

Share Email
Top