ക്രിമിയൻ ഉപദ്വീപ് അവകാശവാദം യുക്രെയിൽ ഉപേക്ഷിക്കണം: ട്രംപ്

ക്രിമിയൻ ഉപദ്വീപ് അവകാശവാദം യുക്രെയിൽ ഉപേക്ഷിക്കണം: ട്രംപ്

വാഷിംഗ്ടൺ: റഷ്യ- യുക്രയിൻ  യുദ്ധം അവസാനിപ്പിക്കുന്നതിന് ഭാഗമായി യുക്രയിൽ ക്രിമിയൻ ഉപദ്വീപിന്റെ അവകാശം ഉപേക്ഷിക്കണമെന്ന ഉപാധിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ്. റഷ്യ – യുക്രയിൻ സംഘർഷം പരിഹരിക്കാനായി  ഇന്ന് യുക്രയിൻ പ്രസിഡന്റ്‌ വ്ളാഡിമർ  സെലൻസ്കിയുമായി  ചർച്ച നടത്താനിരിക്കുകയാണ് ട്രംപ് ഇത്തരമൊരു ഉപാധി മുന്നോട്ടു വെച്ചത്

എന്നാൽ യുക്രെയിൻ ഈ ഉപാധിയെ പൂർണമായും തള്ളിക്കളയാനാണ് സാധ്യത.  സെലെൻസ്‌കി ആഗ്രഹിച്ചാൽ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്നും ട്രംപ്  ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രതിക രണത്തിൽ വ്യക്തമാക്കി.  യുക്രെയിന് നാറ്റോയിൽ പ്രവേശനം നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലൻസ്കിയോട് ക്രിമിയൻ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

2014-ലാണ് റഷ്യ യുക്രൈനിൽനിന്ന് ക്രിമിയ പിടിച്ചെടുത്തത്. യുക്രൈൻ പ്രസിഡന്റ്റ് സെലെൻസ്കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാ നിപ്പിക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓർക്കുക. ഒബാമ നൽകിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വർഷം മുൻപ്, ഒരു വെടി പോലും ഉതിർക്കാതെ!), യുക്രൈൻ നാറ്റോയിൽ ചേരുകയുമില്ല. ചില കാര്യങ്ങൾ ഒരിക്കലും മാറില്ല’ ട്രംപ് കുറിച്ചു.

അലാസ്കയയിൽ  റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി  നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ട്രംപ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഉടൻ വെടിനിർത്തൽ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്കയിൽനിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു. 

Ukraine should abandon its claim to the Crimean Peninsula: Trump

Share Email
Top