തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദം കത്തിപ്പടരുന്നു. സംസ്ഥാനത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് രണ്ട് മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന വിവരം പുറത്തു വന്നു.കൊല്ലത്തും തൃശൂരിലും ഇദ്ദേഹത്തിന് വോട്ടുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തില്‍ ഇരവിപുരം മണ്ഡലത്തിലെ 84 ആം നമ്പര്‍ ബൂത്തിലാണ് സുഭാഷ് ഗോപിയുടെ വോട്ട്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
തൃശൂരിലെ വോട്ടുചേര്‍ക്കലില്‍ ബിജെപിക്കെതിരേ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ വേലൂര്‍ പഞ്ചായത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നത്ത ക്യാപ്പിറ്റല്‍ വില്ലേജ് ഫ്‌ലാറ്റില്‍ ചേര്‍ക്കപ്പെട്ടു എന്നാണ് വിവരം. അതിനിടെ, മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി ഉണ്ണികൃഷ്ണന്‍ തൃശ്ശൂരില്‍ വോട്ട് ചെയ്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി.
അതിനിടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാട്ടി ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം. പരാതി ഫയലില്‍ സ്വീകരിച്ചതായി കമ്മീഷണര്‍ അറിയിച്ചു. തൃശൂര്‍ എസിപിക്കാണ് അന്വേഷണച്ചുമതല. നിയമോപദേശം അടക്കം തേടുമെന്നും കമ്മീഷണര്‍ പറഞ്ഞു.
Union Minister Suresh Gopi’s brother also cast double votes: Congress files complaint against Suresh Gopi