അറ്റോര്‍ണി ലാല്‍ വര്‍ഗീസ്
വാഷിംഗ്ടണ്‍ ഡി.സി: ബാക്ക്പേജ്.കോം വെബ്‌സൈറ്റ് വഴി മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി യു.എസ് നീതിന്യായ വകുപ്പ് (ഡിഒജെ) അറിയിച്ചു.
ബാക്ക്പേജിന്റെ ലാഭവുമായി ബന്ധപ്പെട്ട് 2024 ഡിസംബറില്‍ നീതിന്യായ വകുപ്പ് 200 മില്യണ്‍ ഡോളറിലധികം വരുന്ന ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. ഈ ഫണ്ടുകളാണ് ഇപ്പോള്‍ മനുഷ്യക്കടത്ത് അതിജീവിച്ചവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ലഭ്യമാക്കിയിരിക്കുന്നത്.
2004 ജനുവരി ഒന്നു മുതല്‍ 2018 ഏപ്രില്‍ ആറു വരെ [suspicious link removed]-ല്‍ പോസ്റ്റ് ചെയ്ത പരസ്യങ്ങളിലൂടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുകയും, അതുവഴി സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തവര്‍ക്ക് നഷ്ടപരിഹാര
ത്തിന് അര്‍ഹതയുണ്ടായേക്കാം.
അര്‍ഹരായ വ്യക്തികള്‍ക്കോ, അവരുടെ പ്രതിനിധികള്‍ക്കോഓണ്‍ലൈന്‍ വഴിയോ, യമരസുമഴലൃലാശശൈീി.രീാ എന്ന വെബ്‌സൈറ്റില്‍ നിന്ന് പെറ്റീഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്തോ അപേക്ഷ സമര്‍പ്പിക്കാം. പെറ്റീഷന്‍ ഫോം ലഭിക്കുന്നതിനായി റിമിഷന്‍ അഡ്മിനിസ്‌ട്രേറ്ററെ നേരില്‍ വിളിക്കുകയോ, ഇമെയില്‍ അയക്കുകയോ, എഴുതുകയോ ചെയ്യാം. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി രണ്ട് ആണ്.
US Justice Department to compensate victims of human trafficking via Backpage.com