ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം താരിഫ്: അമേരിക്ക ഔദ്യോഗീക പ്രഖ്യാപനം നടത്തി

ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം താരിഫ്: അമേരിക്ക ഔദ്യോഗീക പ്രഖ്യാപനം നടത്തി

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം തീരുവ സംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനം നടത്തി യുഎസ്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 9.30 മുതലാണ് ഈ തീരുവ പ്രാബല്യത്തിലായത്. സര്‍ക്കാര്‍ തീരുമായം സംബന്ധിച്ചുള്ള ഔദ്യോഗീക പ്രഖ്യാപനം അമേരിക്കന്‍ കസ്റ്റംസ്  ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറപ്പെടുവിച്ചു.

അമേരിക്കന്‍ സമയം ഓഗസ്റ്റ് 27 ന് പുലര്‍ച്ചെ  12.01 ന് യുഎസില്‍ എത്തുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഈ നികുതി ഈടാക്കപ്പെടും. സ്റ്റീല്‍, രത്‌നങ്ങള്‍, മെഡിക്കല്‍ അനുബന്ധ സാധനങ്ങള്‍ എന്നിവയുടേയും ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടേയും കയറ്റുമതിയെ ഇത് സാരമായി ബാധിക്കും.


റഷ്യയില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഒറ്റയടിക്ക് 50 ശതമാനം തീരുവ ചുമത്തിയ പ്രഖ്യാപനം ഈ മാസം ആദ്യം ട്രംപ് നടത്തിയത്.

us offical declaration to 50  persantge tarriff toindian commodity

Share Email
Top