റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനായി ഇരു രാജ്യങ്ങളും ഭൂമി വിട്ടുനല്‌കേണ്ടി വരുമെന്ന സൂചനയുമായി അമേരിക്കന്‍ സെനറ്റര്‍

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനായി ഇരു രാജ്യങ്ങളും ഭൂമി വിട്ടുനല്‌കേണ്ടി വരുമെന്ന സൂചനയുമായി അമേരിക്കന്‍ സെനറ്റര്‍

വാഷിംഗ്ടണ്‍:  വര്‍ഷങ്ങളായി തുടരുന്ന റഷ്യ-യുക്രയിന്‍ സംഘര്‍ഷം അവസാ നിപ്പിക്കാനായി ഇരു രാജ്യങ്ങളും നിലവില്‍ തങ്ങളുടെ അധിനിവേശത്തിലുളള  ചില പ്രദേശങ്ങള്‍ കൈമാറാണ്ടി വരുമെന്നു അമേരിക്ക. യുഎസ്  സെനറ്റര്‍ ലിന്‍ഡേ ഗ്രഹാം എന്‍ബിസി ന്യൂസിനു അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്ക നേരത്തെ ഈ നിലപാട് മുന്നോട്ടുവെച്ചപ്പോള്‍  യുക്രെയ്ന്‍ പ്രസിഡന്റ്  വോളൊഡിമിര്‍ സെലെന്‍സ്‌കി ശക്തമായി തള്ളിയിരുന്നു. ”അധിനിവേശകാരികള്‍ക്ക് ഞങ്ങള്‍ ഞങ്ങളുടെ ഭൂമി നല്‍കില്ല,” എന്നായിരുന്നു സെലെന്‍സ്‌കിയുടെ പ്രതികരണം.  പ്രസിഡന്റ് ഡൊണാള്‍ഡ് ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തിലൊരു അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ സെലെന്‍സ്‌കി അതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാല്‍ സെനറ്റര്‍ ഗ്രഹാമുമായി നടത്തിയ അഭിമുഖത്തില്‍ ഭൂമി ഇടപാട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഏറ്റവും അവസാനമായിരിക്കും ച ര്‍ച്ചയാവുക എന്നു വ്യക്തമാക്കി. യുക്രയിനെ റഷ്യ ഇനി ആക്രമിക്കില്ലെന്നു അന്താരാഷ്ട്ര തലത്തില്‍ നിന്നു തന്നെ ഉറപ്പ് ലഭ്യമാക്കണം. .

അതിനിടെ, ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള സമാധാന ചര്‍ച്ചക  അലാസ്‌കയില്‍ ചര്‍ച്ച നടത്താനുള്ള അന്തിമവട്ട ഒരുക്കങ്ങളാണ് നടക്കുന്നത്. സെലെന്‍സ്‌കിയെയും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാമെന്ന് വൈറ്റ് ഹൗസ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. യു.എസ്.  അംബാസഡറും യുക്രെയ്ന്‍ അംബാസഡറും സെലെന്‍സ്‌കിയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടിരുന്നു.

US senator hints that both countries will have to give up land to end Russia-Ukraine war

Share Email
LATEST
More Articles
Top