അമേരിക്കൻ തീരുവ: ഇന്ത്യൻ കയറ്റുമതിക്ക് കോടികളുടെ നഷ്ടഭീഷണി;തിരിച്ചടി കിട്ടുന്നത് ചെമ്മീൻ മുതൽ ഡയമണ്ടിന് വരെ

അമേരിക്കൻ തീരുവ: ഇന്ത്യൻ കയറ്റുമതിക്ക് കോടികളുടെ നഷ്ടഭീഷണി;തിരിച്ചടി കിട്ടുന്നത് ചെമ്മീൻ മുതൽ ഡയമണ്ടിന് വരെ

ഇന്ത്യൻ കയറ്റുമതിക്ക് 50 ശതമാനം വരെ തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനം രാജ്യത്തിന് വലിയ തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെമ്മീൻ മുതൽ ഡയമണ്ട് വരെയുള്ള വിവിധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയാണ് ബാധിക്കപ്പെടുക.

ആദ്യമായി തിരിച്ചടി നേരിടുന്നത് ചെമ്മീൻ കയറ്റുമതിക്കാണ്. വർഷത്തിൽ 2 ബില്യൺ ഡോളറിന്റെ മൂല്യമുള്ള ചെമ്മീൻ ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇത് ഇന്ത്യയുടെ മൊത്തം ചെമ്മീൻ കയറ്റുമതിയുടെ 32 ശതമാനമാണ്. അതിനാൽ തന്നെ കേരളത്തെയും ഇത് ബാധിക്കും.

പെട്രോളിയം ഉൽപ്പന്നങ്ങൾ (4.10 ബില്യൺ ഡോളർ), ഓർഗാനിക് കെമിക്കൽസ് (2.70 ബില്യൺ ഡോളർ), ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ (9.80 ബില്യൺ ഡോളർ), ഡയമണ്ട്-സ്വർണം (10 ബില്യൺ ഡോളർ), സ്മാർട്ട്ഫോണുകൾ (10 ബില്യൺ ഡോളറിലേറെ) എന്നിവയും അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. വൻകിട മെഷീനറി (6.70 ബില്യൺ ഡോളർ), തുണിത്തരങ്ങൾ, വാഹനങ്ങളും ഘടകങ്ങളും, ഫർണിച്ചറുകൾ എന്നിവയും ബാധിത പട്ടികയിൽപ്പെടും.

ചില ഉൽപ്പന്നങ്ങൾക്ക് 50 മുതൽ 63 ശതമാനം വരെയാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ, റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴയായി 25 ശതമാനം അധിക തീരുവ ചുമത്തുന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചിട്ടുണ്ട്.

മൂന്നു തവണ മാറ്റിവെച്ചിരുന്ന 25 ശതമാനം തീരുവ ആഗസ്റ്റ് 2-ന് ശേഷമാണ് പുതിയ തീരുവ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

US Tariff Threat: Indian Exports Face Multi-Crore Loss; Impact Ranges from Shrimp to Diamonds

Share Email
LATEST
More Articles
Top