വാഷിംഗ്‌ടൺ: വിദേശ വിദ്യാർഥികളുടെ വിസാ കാലാവധി പരിമിതപ്പെടുത്താനുള്ള നിയമനിർമാണവുമായി യുഎസ്. പുതിയ നിയമനിർണാത്തിൽ വിദേശങ്ങളിൽ നിന്നും പഠനത്തിനായി എത്തുന്ന വിദ്യാർഥികളുടേയും മാധ്യമ പ്രവർത്തകരുടേയും വിസാ കാലാവധി പരിമിതപ്പെടുത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ഈ നിയമം പ്രാബല്യത്തിലായാൽ വിദേശവിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും അമേരിക്കയിൽ തങ്ങാൻ കഴിയുന്ന സമയം നിയന്ത്രിക്കപ്പെടുമെന്നു അമേരിക്കൻ യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് വ്യക്തമാക്കി.
യുഎസിൽ പഠിക്കുന്ന വിദ്യാർഥിക്ക് അവരുടെ കോഴ്‌സ് കാലാവധി തീരുന്നതു വരെ മാത്രമേ അവിടെ കഴിയാൻ സാധിക്കുകയുള്ളൂവെന്നും ഇത് നാലുവർഷത്തിൽ കൂടരുതെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളിൽ വിസ പുതുക്കേണ്ടിയും വരും. കൂടാതെ വിദേശത്തുനിന്നുള്ള മാധ്യമപ്രവർത്തകർക്ക് യുഎസിൽ പ്രവേശനം അനുവദിക്കുന്ന ‘ഐ’ വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും.
അമേരിക്കയിൽ തങ്ങി വാർത്തകൾ റിപ്പോർട്ടു ചെയ്യാനുള്ള കാലയളവ് 240 ദിവസത്തേക്ക് പരിമിതപ്പെടുത്താനാണ് പുതിയ നിയമം ശുപാർശചെയ്യുന്നത്.
എഫ്’ വിസ നേടി അമേരിക്കയിൽ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് വിസയിൽ കാലാവധി തീരുമാനിക്കാനാണ് പുതിയ നിയമ നിർമാണം. നിലവിൽ അതിൽ വിദ്യാർഥിയുടെ പഠന കാലാവധി വ്യക്തമാക്കാത്തതിനാൽ വിദ്യാർഥിയെന്ന സ്റ്റാറ്റസ് ഉപയോഗിച്ച് വളരെക്കാലം അ മേരിക്കയിൽ തുടരുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിർമാണം.
ഇന്ത്യയിൽ നിന്നു അമേരിക്കയിലെത്തുന്നവരിലെ കൂടിയ ഭാഗമായ ഐടി പ്രഫഷണലുകളെ പ്രതികൂലമായി ബാധിക്കുന്ന ചില നീക്കങ്ങളും പുറത്തുവരുന്നുണ്ട്. എച്ച്1 ബി വീസയിലും കാലോചിതമായ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്.
US to introduce new legislation to limit visa duration for foreign students