സ്ഥിരതാമസത്തിനും ജോലിക്കും അപേക്ഷിക്കുന്നവർ ‘രാജ്യവിരുദ്ധരാണോ’ എന്ന് പരിശോധിക്കാൻ യുഎസ്; പുതിയ നയം

സ്ഥിരതാമസത്തിനും ജോലിക്കും അപേക്ഷിക്കുന്നവർ ‘രാജ്യവിരുദ്ധരാണോ’ എന്ന് പരിശോധിക്കാൻ യുഎസ്; പുതിയ നയം

വാഷിംഗ്ടണ്‍: യുഎസിൽ സ്ഥിരതാമസത്തിനും ജോലിക്കും അപേക്ഷിക്കുന്ന കുടിയേറ്റക്കാരുടെ രാജ്യവിരുദ്ധ മനോഭാവം വിലയിരുത്താൻ തീരുമാനം. ഈ മാറ്റം യുഎസ് അധികൃതർ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ പുതിയ നയമനുസരിച്ച് കുടിയേറ്റ അപേക്ഷകൾ നിരസിക്കാൻ ഉദ്യോഗസ്ഥർ അവരുടെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമോ എന്ന ആശങ്ക വിമർശകർ ഉയർത്തുന്നുണ്ട്.

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പറയുന്നതനുസരിച്ച്, ഗ്രീൻ കാർഡ് പോലുള്ള കുടിയേറ്റാനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ, അപേക്ഷകർ “അമേരിക്കൻ വിരുദ്ധ, യഹൂദവിരുദ്ധ, അല്ലെങ്കിൽ ഭീകരവാദപരമായ ആശയങ്ങളെ പിന്തുണയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ” എന്ന് ഉദ്യോഗസ്ഥർ വിലയിരുത്തും.

രാജ്യത്തെ വെറുക്കുകയും രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് അമേരിക്കയുടെ ആനുകൂല്യങ്ങൾ നൽകരുതെന്ന് എന്ന് USCIS വക്താവ് മാത്യു ട്രാഗെസ്സർ പ്രസ്താവനയിൽ പറഞ്ഞു. യുഎസിൽ ജീവിക്കാനും ജോലി ചെയ്യാനും ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേക പദവിയാണ്. എങ്ങനെയാണ് രാജ്യവിരുദ്ധതയായി കണക്കാക്കുകയെന്നോ അല്ലെങ്കിൽ ഈ നയം എങ്ങനെ പ്രാവർത്തികമാക്കുമെന്നോ ഏജൻസി വ്യക്തമായി പറഞ്ഞിട്ടില്ല. എന്നാൽ, ഇമിഗ്രേഷൻ സംബന്ധമായ കേസുകളിൽ രാജ്യവിരുദ്ധ അല്ലെങ്കിൽ യഹൂദവിരുദ്ധ മനോഭാവങ്ങളോടുള്ള സഹിഷ്ണുത കുറഞ്ഞുവെന്ന് ഈ നീക്കം സൂചിപ്പിക്കുന്നുവെന്ന് സെന്‍റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസിലെ എലിസബത്ത് ജേക്കബ്സ് പറഞ്ഞു.

Share Email
Top