ടോയ്ലറ്റിൽ ഫോൺ ഉപയോഗം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾ മുന്നിൽ

ടോയ്ലറ്റിൽ ഫോൺ ഉപയോഗം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾ മുന്നിൽ

ദിവസേന ടോയ്ലറ്റിൽ ഇരിക്കുമ്പോൾ ഫോൺ സ്‌ക്രോൾ ചെയ്യുന്ന ശീലം കൂടിവരുകയാണ്. ചിലർക്ക് അത് സോഷ്യൽ മീഡിയയിൽ ഒരു റീൽ കൂടി കാണാനുള്ള അവസരമായിരിക്കും. പക്ഷേ, ഈ ശീലം ആരോഗ്യത്തിന് ഗുരുതരമായ അപകടങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ബാക്ടീരിയ പടരാനുള്ള സാധ്യത
ടോയ്ലറ്റിൽ ഫോൺ ഉപയോഗിക്കുന്നത് രോഗാണു വ്യാപനത്തിന് പ്രധാന കാരണമാകുന്നു. ഫ്‌ളഷ് ചെയ്യുമ്പോൾ പുറത്ത് വരുന്ന ബാക്ടീരിയകൾ ഫോണിലൂടെ വാഷ്‌റൂമിന് പുറത്തേക്കും എത്തും. ഇത് വയറുവേദന മുതൽ പലവിധ രോഗങ്ങൾ വരെയുമുള്ള കാരണമാകാൻ സാധ്യതയുണ്ട്.

മൂലക്കുരുവിന്റെ സാധ്യത
ഫോണിൽ മുഴുകി ഏറെ സമയം ടോയ്ലറ്റിൽ ഇരിക്കുന്നതിലൂടെ മലാശയത്തിലെ സിരകളിൽ അമിത സമ്മർദ്ദം ഉണ്ടാകും. ഇത് മൂലക്കുരുവിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. മലബന്ധം കുറയ്ക്കാൻ കിവി, ഡ്രാഗൺ ഫ്രൂട്ട്, ആപ്പിൾ, പിയേഴ്‌സ്, പ്ലം എന്നിവയും വിറ്റാമിൻ സി-യിൽ സമൃദ്ധമായ ഭക്ഷണങ്ങളും കഴിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. കൂടാതെ മഗ്നീഷ്യം ഓക്‌സൈഡ്, മഗ്നീഷ്യം സിട്രേറ്റ് പോലുള്ള സപ്ലിമെന്റുകളും സഹായകരമാണ്.

വേദനകളും മറ്റുപ്രശ്നങ്ങളും
തെറ്റായ ഇരിപ്പിടം നടുവേദനക്കും, നീണ്ടനേരം ഫോൺ നോക്കുന്നത് കഴുത്ത് വേദനക്കും കാരണമാകുന്നു. പുസ്തകവായനയും സമാനമായ പ്രശ്നങ്ങൾ ഉണ്ടാക്കാം.

വിദഗ്ധരുടെ നിർദേശം
ടോയ്ലറ്റിൽ അനാവശ്യമായി കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക. ഫോൺ, പുസ്തകം, മറ്റുസാധനങ്ങൾ എന്നിവ ഉൾപ്പെടെ ഒന്നും കൊണ്ടുപോകരുത്. ആരോഗ്യസംരക്ഷണത്തിന് ഈ ചെറിയ ശീലം മാറ്റുന്നത് അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു.

Using Phone in the Toilet: Serious Health Risks Ahead

Share Email
Top