മുംബൈ: അമേരിക്ക ഇന്ത്യയ്‌ക്കെതിരേ പ്രഖ്യാപിച്ച അധിക തീരുവയുടെ കരട് പുറത്തിറങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ഇന്ത്യന്‍ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുവ ഓഗസ്റ്റ് 27 മുതല്‍ നടപ്പാക്കുമെന്ന പ്രഖ്യാപനമായിരുന്നു അമേരിക്ക നടത്തിയിരുന്നത്. ഇതിനു പിന്നാലെ തീരുവയുടെ കരട് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാര്യമായ ഇടിവാണ് സൂചന നല്കുന്നത്. നിഫ്റ്റിയും സെന്‍സെക്സും ഇടിഞ്ഞു. സെന്‍സെക്സ് 849.37 പോയിന്റ് ഇടിഞ്ഞ് 80784.54 ലെവലിലും നിഫ്റ്റി 255.70 പോയിന്റ് ഇടിഞ്ഞ് 24712.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
1167 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2751 ഓഹരികളാണ് ഇടിവ് നേരിട്ടത്. 152 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. മെഡിക്കല്‍ മേഖലയുമായും സ്റ്റീല്‍ വ്യവസായവുമായും ബന്ധപ്പെട്ട ഓഹരികളാണ് ഇടിവ് നേരിട്ടത്.സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ് ഉള്‍പ്പെടെയുള്ളവ ഇടിവ് നേരിട്ടവയില്‍ പെടുന്നു. ഓഹരിവിപണിയില്‍ ഒരു ശതമാനത്തില്‍ കൂടുതല്‍ ഇടിവാണ് ഉണ്ടായത്.
US’s announcement of additional tariffs: Indian stock market falls