ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ അധികതീരുവ  സ്വന്തം കാലിൽ  വെടിവെക്കുന്നതിനു തുല്യം : സാമ്പത്തീക വിദഗ്‌ധൻ റിച്ചാർഡ് വുൾഫ്

ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ അധികതീരുവ  സ്വന്തം കാലിൽ  വെടിവെക്കുന്നതിനു തുല്യം : സാമ്പത്തീക വിദഗ്‌ധൻ റിച്ചാർഡ് വുൾഫ്

വാഷിംഗ്ടൺ : ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ അധികതീരുവ യു എസ് സ്വന്തം കാലിൽ വെടിവെക്കുന്നതിനു തുല്യമാണെന്നു അമേരിക്കൻ സാമ്പത്തീക വിദഗ്‌ധൻ റിച്ചാർഡ് വുൾഫ്. അമേരിക്കയുടെ  നിലപാട് ആനയെ എലി ഭീഷണിപ്പെടുത്തുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

റഷ്യ ടുഡേയ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ്  റിച്ചാർഡ് വുൾഫ് ഇത്തരത്തിൽ പ്രതികരിച്ചത്.അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് റിച്ചാർഡ് വുൾഫിന്റെ പരാമർശം.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ അമേരിക്ക കൂടുതൽ കാർക്കശ്യം  പുലർത്തിയാൽ  ഇന്ത്യ തങ്ങളുടെ കയറ്റുമതി നടത്താൻ മറ്റ് രാജ്യങ്ങൾ കണ്ടെത്തുകയും, ഈ നീക്കം ബ്രിക്സ് രാജ്യങ്ങളെ കൂടുതൽ ശക്തരാക്കും.

സോവിയറ്റ് കാലഘട്ടം മുതൽ ഇന്ത്യയ്ക്ക് അമേരിക്കയുമായി ദീർഘകാല ബന്ധമുണ്ടെന്നും അത് തകർക്കുന്ന ഒരു നിലപാടാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും വുൾഫ് കൂട്ടിച്ചേർത്തു.

US’s excesses against India are like shooting itself in the foot: Economist Richard Wolf

Share Email
LATEST
More Articles
Top